ഗതാഗത നിയമങ്ങളും ഓൺലൈൻ സേവനങ്ങളും ഇനി വെബ്സീരിസിലൂടെ; പുത്തൻ സംവിധാനവുമായി എംവിഡി

എല്ലാ വെള്ളിയാഴ്ചകളിലും വെബ്സീരിസ് സംപ്രേഷണം ചെയ്യും.വെബ്സീരീസിൽ എംവിഡി ഇൻസ്പെക്ടർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഗതാഗത നിയമങ്ങളെക്കുറിച്ചും മറ്റും ക്ലാസുകൾ എടുക്കും.വിവിധ സെഷനുകളിലായാകും ചോദ്യങ്ങൾക്ക് മറുപടി നൽകുക.

author-image
Greeshma Rakesh
New Update
mvd

traffic rules and online services now through mvd web series

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഗതാഗത നിയമങ്ങളെക്കുറിച്ചും എംവിഡിയുടെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി വെബ്സീരീസ് അവതരിപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ്.എംവിഡിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വെബ്സീരിസ് അവതരിപ്പിക്കുക.

വെബ്സീരീസിൽ എംവിഡി ഇൻസ്പെക്ടർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഗതാഗത നിയമങ്ങളെക്കുറിച്ചും മറ്റും ക്ലാസുകൾ എടുക്കും. വിവിധ സെഷനുകളിലായാകും ചോദ്യങ്ങൾക്ക് മറുപടി നൽകുക. എല്ലാ വെള്ളിയാഴ്ചകളിലും വെബ്സീരിസ് സംപ്രേഷണം ചെയ്യും.നിരവധി തട്ടിപ്പുകാർ ഈ മേഖലയിൽ ഓൺലൈൻ ചാനലുകളിലൂടെ വാഹന ഉടമകളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക സംവിധാനം ഒരുക്കാൻ എംവിഡി തീരുമാനിച്ചത്.

ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന വകുപ്പ് തല വാഹൻ-സാരഥി സോഫ്റ്റ്വെയർ ഉപഭോക്തൃസൗഹൃദമല്ലാത്തതും തട്ടിപ്പുകാർ മുതലെടുത്തു. ഗതാഗത നിയമങ്ങൾ, റോഡ് സുരക്ഷ എന്നീ കാര്യങ്ങളിലും ബോധവത്കരണ ക്ലാസുകൾ ഉണ്ടാകും.ഇനി ഇതുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് ചോദിച്ച് മനസിലാക്കുന്നതിനായി 9188961215 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ചോദ്യങ്ങൾ ചിത്രീകരിച്ചും കൈമാറാവുന്നതാണ്. https://www.youtube.com/@mvdkerala7379 എന്ന യൂട്യൂബ് ചാനലിലൂടെ വെബ്സീരിസ് കാണാവുന്നതാണ്.

 

web series traffic rules kerala motor vehicle department