ടിപി ചന്ദ്രശേഖരൻ വധത്തിലെ വ്യാജ സിം കാർഡ് കേസിൽ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാർഡുകൾ സംഘടിപ്പിച്ച് ഉപയോഗിച്ചെന്നായിരുന്നു കേസ്. 12 വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്.
കൊടി സുനി, അഴിയൂർ സ്വദേശികളായ ജാബിർ, നടുച്ചാലിൽ നിസാർ, കല്ലമ്പത്ത് ദിൽഷാദ്, കുറ്റിയിൽ അഫ്സൽ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസിൽ ഇവർ മാസങ്ങളോളം റിമാൻഡിലായിരുന്നു. 2012 എപ്രിൽ 26ന് ഇവർ വ്യാജരേഖ നൽകി വാങ്ങിയ സിം കാർഡ് ഉപയോഗിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.