ഓടയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞ സംഭവം നാണക്കേട്; ഹൈക്കോടതി

വിനോദസഞ്ചാര കേന്ദ്രമെന്ന് അവകാശപ്പെടുമ്പോഴും നടക്കാന്‍പോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി.

author-image
Vishnupriya
New Update
kerala

കൊച്ചി: ഫോര്‍ട്ട്കൊച്ചിയിലെ തകര്‍ന്നുകിടന്ന ഓടയില്‍ വീണ് വിദേശ ടൂറിസ്റ്റിന്റെ കാലൊടിഞ്ഞ സംഭവം നാണക്കേടാണെന്ന് ഹൈക്കോടതി. വിനോദസഞ്ചാര കേന്ദ്രമെന്ന് അവകാശപ്പെടുമ്പോഴും നടക്കാന്‍പോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ അധികൃതരുടെ വിശദീകരണം തേടിയിട്ടുണ്ട്.  

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ വാക്കാലുള്ള വിമര്‍ശനം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഇത്തരം സംഭവങ്ങളെക്കുറിച്ചെല്ലാം വിദേശികള്‍ അവരുടെ രാജ്യത്തുപോയി എന്താകും പ്രതികരിക്കുക. കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം എന്തു ചിന്തിക്കുമെന്നും കോടതി ചോദിച്ചു. പുതുക്കിപ്പണിയാന്‍ തുറന്നിട്ടിരുന്ന കാനയില്‍ വീണാണ് വിദേശിയായ വിനോദസഞ്ചാരിക്ക് പരിക്കേറ്റത്. നടക്കാന്‍പോലും പേടിക്കേണ്ട നാടെന്ന് മറുനാട്ടുകാര്‍ കരുതിയാല്‍ ഇവിടെയെങ്ങനെ ടൂറിസം വളരും. ടൂറിസം മാപ്പില്‍ കൊച്ചിയെ മാത്രമല്ല കേരളത്തെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും കോടതി പറഞ്ഞു.

fort kochi highcourt kerala