താമശേരി രൂപതയിലെ 120 കെസിവൈഎം യൂണിറ്റുകളിൽ 'ദ കേരള സ്റ്റോറി' ഇന്ന് പ്രദര്‍ശിപ്പിക്കും

തലശേരി രൂപതയിലെ കെസിവൈഎം ആദ്യം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട്  ആ തീരുമാനത്തിൽ നിന്ന് പിന്മാറി.

author-image
Rajesh T L
New Update
kerala story

The Kerala Story film poster

Listen to this article
0.75x 1x 1.5x
00:00 / 00:00

വിവാദ ചലച്ചിത്രമായ 'ദ കേരള സ്റ്റോറി'  താമരശേരി രൂപതയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. രൂപതയ്ക്കു കീഴിലുള്ള 120 കെസിവൈഎം യൂണിറ്റുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചെറുപ്പക്കാരായ കുട്ടികളെ ബോധവത്കരിക്കുകയെന്നത് മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നതിൻറെ ലക്ഷ്യമെന്നും ഇതൊരു രാഷ്ട്രീയവത്കനാഥിന്റെ ഭാഗമല്ലെന്നുമാണ് കെസിവൈഎംന്‍റെ വിശദീകരണം.

തലശേരി രൂപതയിലെ കെസിവൈഎം ആദ്യം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് 

ആ തീരുമാനത്തിൽ നിന്ന് പിന്മാറി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ ക്രൈസ്തവ സഭയ്ക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതേസമയം യുഡിഎഫും എല്‍ഡിഎഫും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു.

The Kerala Story movie thamarassery diocese