തൃക്കാക്കര : രണ്ടാം ഘട്ട മെട്രോ നിർമ്മാണത്തെ തുടർന്നു കാക്കനാട് മേഖലയിലുണ്ടായ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന്
സിപിഐ എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ഒന്നാം ഘട്ടം മെട്രോ നിർമ്മാണത്തിൽ സിറ്റിയിലെ ഇടറോഡുകൾ ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത മാതൃകയിൽ കാക്കനാടും പരിസരത്തും ഇടറോഡുകൾ കെ എം ആർ എൽ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുക.
ഡി എൽ എഫ് ഫ്ലാറ്റ് നിർമ്മാതാക്കൾ അടച്ചു കെട്ടി നീരൊഴുക്ക് തടഞ്ഞ
കാക്കനാട് കലക്ട്രേറ്റ് പരിസരത്തു നിന്നുള്ള വടാച്ചിറ, കാരിക്കാംച്ചാൽ തോട് പുനസ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു.
സീതാറാം യെച്ചൂരി നഗറിൽ(കാക്കനാട് അത്താണി പെൻഷൻ ഭവൻ ) ചേർന്ന പ്രതിനിധി സമ്മേളനം ജില്ല കമ്മിറ്റി അംഗം കെ ബി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
ടി എ സുഗതൻ, മാണി തോമസ്, കെ എൻ ജയകുമാരി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.15 അംഗ ലോക്കൽ കമ്മിറ്റിയേയും സെക്രട്ടറിയായി ടി എ സുഗതനേയും തിരഞ്ഞെടുത്തു.എം എം ലോറൻസ് നഗറിൽ (കാക്കനാട് ജങ്ങ്ഷൻ) ചേർന്ന പൊതുസമ്മേളനം ജില്ല കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. എ ജി ഉദയകുമാർ, ടി എ സുഗതൻ, സി എൻ അപ്പുകുട്ടൻ,കെ ആർ ബാബു, മീനു സുകുമാരൻ , സി എ നിഷാദ് എന്നിവർ സംസാരിച്ചു.