തുതിയൂർ - നിലംപതിഞ്ഞി മുഗൾ മേഖലയിലേക്ക് പ്രത്യേക പരിഗണന നൽകണം ഉമതോമസ് എം.എൽ.എ

കാക്കനാട് - തുതിയൂർ - നിലംപതിഞ്ഞി മുഗൾ റൂട്ടിൽ പ്രത്യേക പരിഗണന നൽകണമെന്ന് ഉമതോമസ് എം.എൽ.എ പറഞ്ഞു.പുതിയ ബസ് റൂട്ട് രൂപീകരണവുമായി ബന്ധപ്പെട്ട്  കാക്കനാട് കേരള ബാങ്ക് ഹാളിൽ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അവർ.

author-image
Shyam Kopparambil
New Update
11
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃക്കാക്കര: കാക്കനാട് - തുതിയൂർ - നിലംപതിഞ്ഞി മുഗൾ റൂട്ടിൽ പ്രത്യേക പരിഗണന നൽകണമെന്ന് ഉമതോമസ് എം.എൽ.എ പറഞ്ഞു.പുതിയ ബസ് റൂട്ട് രൂപീകരണവുമായി ബന്ധപ്പെട്ട്  കാക്കനാട് കേരള ബാങ്ക് ഹാളിൽ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അവർ.
തുതിയൂർ പ്രദേശത്ത് 13 ബസുകൾക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ബസുകളും സർവീസ് നടത്തുന്നില്ലെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള പറഞ്ഞു.ഈ പ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാർക്ക് കാക്കനാട്ടേക്ക് വരണമെങ്കിൽ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും ചെയർപേഴ്സൻ ചൂണ്ടിക്കാട്ടി. തുതിയൂർ-പാലച്ചുവട് എറണാകുളം റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ മിനി ബസ് അനുവദിക്കണമെന്ന് തൃക്കാക്കര നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി യോഗത്തിൽ ആവശ്യപ്പെട്ടു. കാക്കനാട് - മരോട്ടിച്ചുവട് വഴി - ഇടപ്പള്ളി നേരത്തെ ബസ് സർവീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സർവീസ് നിലച്ചതായി യോഗത്തിൽ ട്രാക്ക് വർക്കിങ് പ്രസിഡന്റെ കെ.എ അബ്ബാസ് ചൂണ്ടിക്കാട്ടി.1996 ൽ സ്വകാര്യ ബസുകൾക്ക് അനുവദിച്ച സമയക്രമം പുനഃപരിശോധിക്കണമെന്ന് കെ.ബി.ടി.എ ജില്ലാ സെക്രട്ടറി കെ.എ നജീബ് യോഗത്തിൽ ആവശ്യപ്പെട്ടു.രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ ബസുകൾക്ക് നിലവിൽ അനുവദിച്ച സമയക്രമം അനുസരിച്ച് ഓടിയെത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം ആർ.ടി.ഓ ബി.ഷെഫീഖ്,തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള,എം.വി.ഐ എ.ആർ രാജേഷ്,മുൻ ആർ.ടി.ഓ സാദിഖ് അലി,കൗൺസിലർമാരായ എം.ഓ വർഗ്ഗിസ്,ഷാന അബ്‌ദു തുടങ്ങിയവർ പങ്കെടുത്തു.


# തൃക്കാക്കരക്ക് ആധുനിക ബസ് ടെർമിനൽ വേണം


ഐ.ടി നഗരമെന്നറിയപ്പെടുന്ന തൃക്കാക്കരയിൽ ആധുനിക ബസ് ടെർമിനൽ നിർമ്മിക്കണമെന്ന് തൃക്കാക്കര മുനിസിപ്പൽ റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ (ട്രാക്ക്) ഭാരവാഹികൾ ആവശ്യപ്പെട്ടു.രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന  തൃക്കാക്കരയിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ദീർഘദൂര സർവ്വീസ് അടക്കം  റോഡിന്റെ ഇരുവശങ്ങളിലുമാണ് പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.തൃക്കാക്കരയിൽ ബസ് ടെർമിനൽ നിർമ്മിച്ചാൽ ഇൻഫോപാർക്ക് - സ്മാർട്ട് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നും എത്തുന്നവർക്കുൾപ്പടെ
സഹായകരമാവുമെന്നും അവർ ആവശ്യപ്പെട്ടു. പ്രസിഡന്റെ സലിം കുന്നും പുറം, വർക്കിംഗ് പ്രസിഡന്റെ കെ. എം. അബ്ബാസ്, ജനറൽ സെക്രട്ടറി വി.എൻ. പുരുഷോത്തമൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

# പൊതുഗതാഗതം ശക്തമാക്കണം

തൃക്കാക്കരയിൽ പൊതുഗതാഗതം  സ്ടാക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന് തൃക്കാക്കര ഡെവലപ്‌മെന്റ് ഫോറം  ജനറൽ കൺവീനർ എം.എസ് അനിൽകുമാർ ആവശ്യപ്പെട്ടു.വ്യവസായ കേന്ദ്രങ്ങളുടെ ആസ്ഥാനമായ തൃക്കാക്കരയിൽ കൊച്ചി മെട്രോ സ്റ്റേഷനുകളെയും, വാട്ടർ മെട്രോയെയും, കളക്ടറേറ്റ്, ഇൻഫോപാർക്ക് ഫെയ്ത് 1, ഫേസ് 2, സ്മാർട്ട് സിറ്റി,വ്യവസായ മേഖല എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിലുള്ള ആധുനിക ഗതാഗത സംവിധാനം ഒരുക്കണം. ഇത്തരം ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാവണം കാക്കനാട് ബസ് ടെർമിനലും, മൊബിലിറ്റി ഹബ്ബും രൂപകൽപ്പന ചെയ്യേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. കാക്കനാട് ഐ.ടി മേഖലയുടെ വിദൂര പ്രദേശങ്ങളായ തുതിയൂർ, നിലം പതിഞ്ഞമുകൾ, ഇൻഫോപാർക്ക് ഫെസ്സ് 2, ഇടച്ചിറ, മഞ്ചേരി കുഴി, പള്ളിക്കര, വികാസവാണി, കുഴിക്കാല, നവോദയ മില്ലുംപടി, കൊല്ലംകുടിമുകൾ അത്താണി, മുണ്ടംപാലം, പൈപ്പ് ലൈൻ, തോപ്പിൽ, കരുമക്കാട് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി പൊതു ഗതാഗത സംവിധാനം ഒരുക്കിയാൽ   നിരത്തുകളിൽ സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറച്ച് തിരക്ക് കുറക്കാനാവുമെന്നും അവർ ചൂണ്ടിക്കാട്ടി 

-- 

ernakulam Ernakulam News bus kakkanad ernakulamnews kakkanad news