തൃശൂരിലെ ആകാശപാത നാളെ തുറക്കും

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപാത ചില്ലുകള്‍ കൊണ്ട് വശങ്ങള്‍ സുരക്ഷിതമാക്കി ഉള്‍ഭാഗം പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ട്. ഇതിലേക്ക് കയറാന്‍ ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.

author-image
Prana
New Update
skywalk
Listen to this article
0.75x 1x 1.5x
00:00 / 00:00

ശക്തന്‍ നഗറില്‍ കോര്‍പറേഷന്‍ നിര്‍മിച്ച ആകാശപാത (സ്‌കൈ വാക്ക്) നവീകരണത്തിന് ശേഷം വെള്ളിയാഴ്ച തുറക്കും. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപാതയെന്ന് അവകാശപ്പെടുന്ന ഇത് നേരത്തെ പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. പിന്നീട് കൂടുതല്‍ സുരക്ഷിതമാക്കാന്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ചില്ലുകള്‍ കൊണ്ട് വശങ്ങള്‍ സുരക്ഷിതമാക്കി ഉള്‍ഭാഗം പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ട്. ഇതിലേക്ക് കയറാന്‍ ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.
കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്താകൃതിയില്‍ നിര്‍മിച്ച ആകാശപാതക്ക് 5.50 കോടി രൂപയാണ് ചെലവായത്. ആകാശപാതയുടെ മുകളില്‍ സ്ഥാപിച്ച 50 കിലോ വോട്ടിന്റെ സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ചാണ് എ.സി, ലൈറ്റുകള്‍, ലിഫ്റ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുക.

 

trissur sky walk