സുരേഷ് ഗോപിയുടെ ജയം: തൃശൂർ കമ്മിഷണർ നടപടി നേരിടുമോ? വിഷയം ചർച്ചയിൽ

തൃശൂരിൽ സുരേഷ് ഗോപി മികച്ച വിജയത്തിലേക്കു നീങ്ങിയതോടെ കമ്മിഷണർക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. പൊലീസ് തലപ്പത്തും ഇതു സംബന്ധിച്ച മുന്നറിയിപ്പു ലഭിച്ചു കഴിഞ്ഞു.

author-image
Vishnupriya
Updated On
New Update
tri

സുരേഷ് ഗോപി

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതോടെ  തൃശൂർ കമ്മിഷണർ അങ്കിത് അശോകനെതിരെ നടപടികളുണ്ടാകുമോ എന്ന ചോദ്യങ്ങളുയർന്ന് വരുന്നു. തൃശൂരിൽ സുരേഷ് ഗോപി മികച്ച വിജയത്തിലേക്കു നീങ്ങിയതോടെ കമ്മിഷണർക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. പൊലീസ് തലപ്പത്തും ഇതു സംബന്ധിച്ച മുന്നറിയിപ്പു ലഭിച്ചു കഴിഞ്ഞു. പൂരം ദിനത്തിലെ പൊലീസ് നടപടി പൂരപ്രേമികളുടെ എതിർപ്പിന് ഇടയാക്കിയതാണ് എല്ലാത്തിൻറെയും തുടക്കം.

തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് ജനത്തെ ബുദ്ധിമുട്ടിച്ചത് വിവാദമായിരുന്നു. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു. പുലർച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് 4 മണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ നടത്തേണ്ടി വന്നു.

പൂരം ദിനത്തിലെ തൃശൂർ കമ്മിഷണറുടെ ഇടപെടൽ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.അന്ന് ജനങ്ങൾക്കൊപ്പം സുരേഷ് ഗോപി നിന്നിരുന്നു. കമ്മിഷണർക്കെതിരെ നടപടി വേണമെന്ന് ആവശ്യവും ഉയർന്നു. അങ്കിത് അശോകനെ മാറ്റാൻ തീരുമാനിച്ചെങ്കിലും പെരുമാറ്റച്ചട്ടം കാരണം സാധിച്ചില്ല. 

പൂരം വെടിക്കെട്ട് നിർത്തിവെക്കേണ്ട സാഹചര്യത്തിൽ  മന്ത്രി കെ.രാജൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു വിവരമറിയിച്ചിരുന്നു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി കമ്മിഷണർക്കെതിരെ നടപടിയെടുക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കു ശുപാർശ നൽകുകയും ചെയ്തു. കമ്മിഷണർക്കും എസിപിക്കുമെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

Thrissur Pooram