ജൂനിയർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവം; തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർക്ക് സസ്പെൻഷൻ

പഠനയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടികാട്ടി ജൂനിയർ വനിതാ ഡോക്ടർ മെഡിക്കൽ കോളജ് വുമൺ ആന്റി ഹരാസ്മെന്റ് ആൻഡ് ഇന്റേണൽ കംപ്ലൈൻസ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.

author-image
Vishnupriya
Updated On
New Update
do

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മെഡിക്കൽ കോളജ് ഡോക്ടർക്ക് സസ്പെൻഷൻ. ‌ജനറൽ സർജറി വിഭാഗം അസോഷ്യേറ്റ് പ്രഫസറായി ഡോ.പോളി ടി. ജോസഫിനെതിരെയാണ് നടപടി.

പഠനയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടികാട്ടി ജൂനിയർ വനിതാ ഡോക്ടർ മെഡിക്കൽ കോളജ് വുമൺ ആന്റി ഹരാസ്മെന്റ് ആൻഡ് ഇന്റേണൽ കംപ്ലൈൻസ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ കമ്മിറ്റി ഉചിതമായ വകുപ്പുതല നടപടിക്ക് ശുപാർശ നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. പോളിയെ സസ്പെൻഡ് ചെയ്തത്. നേരത്തെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിലും ആരോപണവിധേയനാണ് ഡോ. പോളി ടി. ജോസഫ്.

Sexual Assault thrissur medical college