തൃശൂരിൻറെ ആദ്യ മേയർ ജോസ് കാട്ടുക്കാരൻ അന്തരിച്ചു; സ്വവസതിയിലായിരുന്നു അന്ത്യം

മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻറെ നേതൃത്വത്തിൽ തൃശൂരിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

author-image
Vishnupriya
New Update
jose

ജോസ് കാട്ടുക്കാരൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ:  കോർപറേഷൻറെ ആദ്യ മേയറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജോസ് കാട്ടുക്കാരൻ (92) അന്തരിച്ചു. അരണാട്ടുകരയിലെ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. രാവിലെ 10 മുതൽ പൊതുദർശനം തുടങ്ങി. തിങ്കളാഴ്ച ഡിസിസി ഓഫിസിലും തൃശൂർ കോർപറേഷനിലും പൊതുദർശനം നടത്തും.സംസ്കാരം അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ.

മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻറെ നേതൃത്വത്തിൽ തൃശൂരിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ജില്ലയിലെ ആദ്യകാല യൂത്ത് കോൺഗ്രസ് നേതാവും എൻ.ജി. ജയചന്ദ്രൻ നേതൃത്വം നൽകിയിരുന്ന ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു. പിന്നീട് ദീർഘകാലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

തൃശൂർ നഗരസഭ കോർപറേഷൻ ആയി മാറ്റിയ ശേഷമുള്ള 2000–ത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ അരണാട്ടുകര ഡിവിഷനിൽ നിന്നും അദ്ദേഹം വിജയിച്ചു മേയറായി. 2000 മുതൽ 2004 വരെ മേയർ പദവിയിൽ സേവനമനുഷ്ഠിച്ചു.

mayor thrissur corparation