നഗരസഭ കടമുറി വാടക: കയ്യും കണക്കുമില്ലാതെ തൃക്കാക്കര നഗരസഭ

150 കടമുറികളിൽ നഗരസഭ വാടകക്ക് നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.എന്നാൽ ഭൂരിഭാഗം  കച്ചവട സ്ഥാപനങ്ങളും ആരാണ് നടത്തുന്നതെന്ന വിവരം നഗരസഭയിലില്ല.ഇവരിൽ 50 കച്ചവടക്കാർ മാത്രമാണ് കൃത്യമായി കരാർ പുതുക്കി വാടക അടച്ചുന്നത്.

author-image
Shyam Kopparambil
New Update
q

തൃക്കാക്കര നഗരസഭ

Listen to this article
0.75x 1x 1.5x
00:00 / 00:00

#  പിരിച്ചെടുക്കാൻ 7,32 കോടിയിലേറെ



തൃക്കാക്കര: കടമുറികൾ  വാടകക്കെടുത്തവർ ആരൊക്കെയാണെന്ന് കയ്യും കണക്കുമില്ലാതെ തൃക്കാക്കര നഗരസഭ.150 കടമുറികളിൽ നഗരസഭ വാടകക്ക് നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.എന്നാൽ ഭൂരിഭാഗം  കച്ചവട സ്ഥാപനങ്ങളും ആരാണ് നടത്തുന്നതെന്ന വിവരം നഗരസഭയിലില്ല.ഇവരിൽ 50 കച്ചവടക്കാർ മാത്രമാണ് കൃത്യമായി കരാർ പുതുക്കി വാടക അടച്ചുന്നത്. ഉദ്യോഗസ്ഥരുടെ അവസ്ഥ മൂലം നഗരസഭക്ക് വാടക ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത് കോടികളാണ്.  കടമുറികളിൽ ഭൂരിഭാഗവും നഗരസഭയിൽ നിന്നും കരാറിൽ ഏർപ്പെട്ടവരല്ല കച്ചവടം നടത്തുന്നത്.മൂന്നും നാലും കൈമറഞ്ഞ് കച്ചവടം നടത്തുന്നവരുമുണ്ട്.നഗരസഭ സംവരണാടിസ്ഥാനത്തിൽ നൽകിയ കടമുറികൾ ബിനാമി പേരുകളിൽ വാങ്ങി കച്ചവടം നടത്തുന്നവരും ഏറെയാണ്.

 അതുകൊണ്ടു തന്നെ നഗരസഭയുടെ ലൈസൻസ് ഇല്ലാതെയാണ് കച്ചവടം.ഇവയിൽ ഹോട്ടലുകളും,ജ്യൂസ് പാർലറുകളും ഉൾപ്പെടും.കടമുറികൾ വർഷം തോറും കരാർ പുതുക്കി നൽകണമെന്നാണ് ചട്ടം.തൃക്കാക്കരയിൽ അതൊന്നും പാലിക്കപ്പെടുന്നില്ല.

 

# നടപടി നോട്ടീസിൽ ഒതുക്കി

 

 2015 മുതൽ വാടകക്കെടുത്ത്  കരാർ പുതുക്കാതെ ഒരുരൂപ പോലും അടക്കാത്തവരും ലിസ്റ്റിൽ ഉൾപ്പെടും.

നഗരസഭാ വാടകക്ക് നൽകിയിരിക്കുന്നത് 150  കടമുറികളിൽ നിന്നും 07 കോടിയിലേറെ രൂപയാണ് നഗരസഭക്ക് പിരിഞ്ഞുകിട്ടാനുളളത്.കൂടാതെ ലൈസൻസ് ഫീസ്,

പ്രഫഷണൽ ടാക്സ് ഇനത്തിലുമായി ഇവരിൽ നിന്നും പിരിഞ്ഞുകിട്ടാനുള്ളത് ലക്ഷങ്ങൾ വരെ.ആറുമാസം മുമ്പ്  നഗരസഭ വൈസ്.ചെയർമാൻ പി.എം യൂനുസിന്റെ നിർദേശത്തെ തുടർന്ന് ഉദ്യോഗസ്ഥർ  പരിശോധന നടത്തി വാടക കുടിശ്ശിക വരുത്തിയവർക്ക് നോട്ടീസ് അയക്കുകയും.പിന്നീട്  റവന്യൂ റിക്കവറി ഉൾപ്പടെ തുടർ നടപടി സ്വീകരിക്കാതിരുന്നതാണ് ഉദ്യോഗസ്ഥർ ആലഭാവം കാട്ടിയാണ് കോടികൾ പിരിച്ചെടുക്കാനാവാത്തതെന്നു ആക്ഷേപമുണ്ട്.

# കേസുകളിൽ അലംഭാവം

തൃക്കാക്കര നഗരസഭാ വാടകക്ക് നൽകിയ കട ഉടമകളുമായി നടക്കുന്ന കേസുകളിൽ അലംഭാവം കാട്ടുന്നതായി ആക്ഷേപം ഉയർന്നുകഴിഞ്ഞു.കാക്കനാട് ജങ്ഷനിലെ നാല് കടമുറികൾ,കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സിലെ മത്സ്യ മാർക്കറ്റിൽ എട്ട് കടമുറികൾ, എന്നിവക്ക് കേസ് ഉള്ളതിനാലാണ് വാടക നൽകാത്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.എന്നാൽ നഗരസഭയുടെ കേസുകൾകൃത്യമായി നടത്താത്തതാണ് കേസുകൾ അനന്തമായി നീളാൻ കാരണമെന്നാണ് നഗരസഭാ കൗൺസിലിന്റെ വിലയിരുത്തൽ. 

Thrikkakara kakkanad THRIKKAKARA MUNICIPALITY kakkanad news