തൃക്കാക്കര: തൃക്കാക്കര നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിലെ റസിയ നിഷാദാണ് പുതിയ ചെയർപേഴ്സ്ൻ.ഇന്നലെ നഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങൾ പങ്കെടുക്കാതെ ഇറങ്ങിപോയതോടെ റസിയ നിഷാദിനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയിൽ നിന്നും രാജിവച്ച അഡ്വ. ലാലി ജോഫിനെ പൊതുമരാമത്ത് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക വരണാധികാരി വിപിൻ കുമാർ തള്ളിയതായി പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് കൗൺസിലർ ഷാജി വാഴക്കാലയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.എന്നാൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗമില്ലാത്ത ആളെ മത്സരിപ്പിക്കാൻ സാധിക്കില്ലെന്ന് വരണാധികാരി പറഞ്ഞതോടെ ഇതിൽ പ്രതിഷേധിച്ച് ഷാജി വാഴക്കാലക്കൊപ്പം എം.ഓ വർഗ്ഗിസ്,സോമി റെജി എന്നിവർ ഹാൾ വിട്ട് ഇറങ്ങിപോകുകയായിരുന്നു.പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്ര ബാബു,കൗൺസിലർമാരായ എം.ജെ ഡിക്സൻ,ജിജോ ചിങ്ങംതറ,സൽമാ ശിഹാബ്,ആര്യ ബിബിൻ,അനിത ജയചന്ദ്രൻ, സുമ മോഹൻ.കെ.എൻ ജയകുമാരി, സ്വതന്ത്ര അംഗം ഇ.പി ഖാദർ കുഞ് എന്നിവരുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയിൽ എൽ.ഡി.എഫിന് മൂന്നും,യു.ഡി.എഫിന് മൂന്ന്,ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷി നില.ഇതിൽ കഴിഞ്ഞ നാലുവർഷമായി യു.ഡി.എഫിന് പിന്തുണ നൽകിവന്ന സ്വതന്ത്ര അംഗം ഇ.പി ഖാദർ കുഞ് കൈവിട്ടതോടെയായാണ് അധ്യക്ഷ സ്ഥാനം നഷ്ടമായത്