കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണം: കെ.ആർ. ഡി.എസ്എ

കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ. ആർ.ഡി.എസ് എ യുടെ നേതൃത്വത്തിൽ കാക്കനാട് കളക്ട്രേറ്റിലേക്കും , വിവിധ താലൂക്ക് ഓഫീസുകൾക്ക് മുന്നിലും മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു .

author-image
Shyam Kopparambil
New Update
sd

കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് റവന്യൂ ജീവനക്കാർ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം കെ ആർ ഡി എസ് എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹുസൈൻ പതുവന ഉദ്ഘാടനം ചെയ്യുന്നു. ന്നും

 

തൃക്കാക്കര : കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ. ആർ.ഡി.എസ് എ യുടെ നേതൃത്വത്തിൽ കാക്കനാട് കളക്ട്രേറ്റിലേക്കും , വിവിധ താലൂക്ക് ഓഫീസുകൾക്ക് മുന്നിലും മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു .എ.ഡി.എം നവീൻബാബു മരണത്തിലേക്ക് നയിച്ച ഗൂഡാലോചനയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി പി ദിവ്യക്കുള്ള പങ്ക് വ്യക്തമായ സാഹചര്യത്തിൽ പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നീക്കം ചെയ്യണമെന്ന്  കാക്കനാട് കളക്ട്രേറ്റിന് മുന്നിൽ ചേർന്ന പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള റവന്യുഡിപ്പാർട്ട്‌മെൻ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹുസൈൻ പതുവന ആവശ്യപ്പെട്ടു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എ ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം സി ഷൈല സ്വാഗതം പറഞ്ഞു. ജില്ലയിൽ റവന്യു ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ആഫീസിൽ ഹാജരായത്. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും
പ്രകടനവും, പ്രതിഷേധയോഗവും ചേർന്നു. കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജനും, ആലുവയിൽ നടന്ന പ്രതിഷേധ യോഗം കെ ആർ ഡി എസ് എ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി എ അനീഷും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കെ ശ്രീജേഷ് മൂവാറ്റുപുഴയിലും, കെ പി പോൾ കൊച്ചിയിലും ജില്ലാ പ്രസിഡൻ്റ് അബു സി രഞ്ജി പറവൂരിലും, ജില്ലാ സെക്രട്ടറി സുഭാഷ് മാത്യു കോതമംഗലത്തും പ്രതിഷേധയോഗങ്ങൾ ഉദ്ഘാടനം ചെയ്തു.

 

 

kochi Kerala administrative service kakkanad kannur adm