തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കടുത്ത വിമർശനവുമായി തോമസ് ഐസക്

സർക്കാരിനെതിരായ അഴിമതിയാണോ, വേണ്ടപ്പെട്ട അവകാശങ്ങൾ ലഭിക്കാത്തതിലുള്ള ദേഷ്യമാണോ സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടമാണോ പാർട്ടി പ്രവർത്തകരുടെ പെരുമാറ്റ ശൈലി കൃത്യമല്ലാത്തതാണോ എന്നതൊക്കെ പരിശോധിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.  

author-image
Anagha Rajeev
Updated On
New Update
thonas
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കടുത്ത വിമർശനങ്ങൾ ഉയർത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. ജനങ്ങൾ തെറ്റിദ്ധരിച്ചു എന്ന വിശദീകരണം മാത്രം നൽകി സിപിഎമ്മിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജനങ്ങൾ എന്തുകൊണ്ട് എതിരായി വോട്ട് ചെയ്തുവെന്ന് മനസിലാക്കി തിരുത്തണമെന്നും മുൻ ധനകാര്യ മന്ത്രി പറഞ്ഞു.

പാർട്ടി ജനങ്ങളുടേതാണെന്നും അവരാണ് പാർട്ടിയെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. ജനങ്ങൾ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും അഭിപ്രായങ്ങൾ പരിഗണിക്കണം. അവരുടെ വിമർശനങ്ങൾ തുറന്നമനസോടെ കേൾക്കണം. പറ്റിയ പിശക് സംബന്ധിച്ച് സംവാദങ്ങൾ ഉണ്ടാകണം. എന്തുകൊണ്ട് ആളുകൾ പാർട്ടിക്കൊപ്പം നിന്നില്ല എന്ന കാര്യങ്ങൾ ഉൾപ്പെടെയുള്ളവയിൽ പരിശോധന ആവശ്യമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

സർക്കാരിനെതിരായ അഴിമതിയാണോ, വേണ്ടപ്പെട്ട അവകാശങ്ങൾ ലഭിക്കാത്തതിലുള്ള ദേഷ്യമാണോ സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടമാണോ പാർട്ടി പ്രവർത്തകരുടെ പെരുമാറ്റ ശൈലി കൃത്യമല്ലാത്തതാണോ എന്നതൊക്കെ പരിശോധിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.  

'പാർട്ടിയെന്നാൽ ജനങ്ങളാണ്, അവർ സംസാരിക്കും'; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കടുത്ത വിമർശനവുമായി തോമസ് ഐസക്
അടുത്തിടെ സിപിഎം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും പാർട്ടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിക്ക് കാരണം സർക്കാരിന്റെ മുന്‍ഗണനകളിലുണ്ടായ പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു സിപിഎമ്മിന് സംസ്ഥാനത്ത് നേരിട്ടത്. 2019ന് സമാനമായി ഒരുസീറ്റ് നേടാൻ മാത്രമേ സിപിഎമ്മിന് കഴിഞ്ഞിരുന്നുള്ളൂ.

thomas issac