കൽപ്പറ്റ: തിരുവോണം ബംബറിൽ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലി കർണാടക സ്വദേശി.കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണ തമിഴ്‌നാട്ടിൽ നിന്ന് എത്തിയ നാൽവർ സംഘത്തിനായിരുന്നു ബംബർ അടിച്ചത്.കഴിഞ്ഞ മാസം ബത്തേരിയിൽ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അൽത്താഫ് പറഞ്ഞു.
ദൈവം കാത്തെന്നായിരുന്നു അൽത്താഫിന്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അൽത്താഫ് പറഞ്ഞു. കർണാടകയിൽ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അൽത്താഫ്.
കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ലോട്ടറി എടുക്കുന്നയാളാണ് അലത്താഫ് എന്ന് ബന്ധുവായ മലയാളി പറഞ്ഞു. ഇത്തവണ ബംപർ അടിക്കുമെന്ന് പറഞ്ഞ് തന്നെയാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് അടിച്ചതിന് പിന്നാലെ അൽത്താഫ് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ടിക്കറ്റിന്റെ ഫോട്ടോ അയച്ചുനൽകാൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ബംപറടിച്ച വിവരം സ്ഥിരീകരിച്ചതെന്ന് ബന്ധു കൂട്ടിച്ചേർത്തു.