തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ തലസ്ഥാനത്തും താമര വിയിരുന്നതിന്റെ സൂചന. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 25,000ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടക്കം മുതല്‍ തരൂരായിരുന്നു മുന്നിലെങ്കിലും പിന്നീട് രാജീവ് ചന്ദ്രശേഖറിന്റെ തേരോട്ടമായിരുന്നു. ബിജെപി വിജയ പ്രതീക്ഷ നിലനിര്‍ത്തിയ മണ്ഡലം കൂടിയായിരുന്നു തിരുവനന്തപുരം.
എന്നാല്‍ മണ്ഡലം തന്നോടൊപ്പം നില്‍ക്കുമെന്നായിരുന്നു തരൂരിന്റെ വിശ്വാസം. തീരദേശ വോട്ടുകള്‍ ഏറെ നിര്‍ണായകമായ മണ്ഡലം കൂടിയാണ് തലസ്ഥാനം. ഈ മേഖലയിലെ വോട്ടുകള്‍ ഉറപ്പിക്കുന്നതില്‍ മുന്നണികള്‍ കടുത്ത മത്സരമാണ് കാഴ്ചവച്ചത്. ബിജെപിയും കോണ്‍ഗ്രസും തീരദേശത്ത് കടുത്ത പ്രചാരണമാണ് നടത്തിയത്. എല്‍ഡിഎഫും മോശമില്ലാത്ത പ്രചാരണം കാഴ്ചവച്ചു. എന്നാല്‍ നിലവില്‍ സാഹചര്യത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
താന്‍ വിജയിക്കുമെന്ന ആത്മവിശ്വാസം രാജീവിനും ഉണ്ടായിരുന്നു. അത് അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തലസ്ഥാനത്തെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്നും തോറ്റാലും ഈ മണ്ഡലത്തില്‍ താന്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
എന്നാല്‍ മണ്ഡലം തന്നോടൊപ്പം നില്‍ക്കുമെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു തരൂര്‍. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ചില നേതാക്കള്‍ ബിജെപിയിലേക്കു പോയത് അദ്ദേഹത്തിന് തിരിച്ചടിയായി. പരല്‍മീനുകളാണ് പാര്‍ട്ടി വിട്ടതെന്നും അവര്‍ പോയാല്‍ പാര്‍ട്ടിക്ക് ഒരു കോട്ടവും തട്ടില്ലെന്നുമായിരുന്നു കെപിസിസി നേതൃത്വത്തിന്റെ അഭിപ്രായം.
എന്നാല്‍ അവര്‍ പരല്‍മീനുകളല്ലെന്നു പിന്നീടു തെളിയിക്കുന്ന പല സംഭങ്ങളും ഉണ്ടായി. കോണ്‍ഗ്രസുമായി അഭിപ്രായഭിന്നതയുള്ള പലരെയും ബിജെപിയോടടുപ്പിക്കാന്‍ പാര്‍ട്ടി വിട്ടവര്‍ക്ക് സാധിച്ചു. അവര്‍ ബിജെപിക്കു വേണ്ടി വോട്ട് ചെയ്യുകയും അവരുടെ ഇടയിലെ വോട്ടുകള്‍ എന്‍ഡിഎയ്ക്കു ലഭിക്കുന്നതിനു വേണ്ടി പ്രര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതാണ് തലസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യത നല്‍കുന്നത്.