തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീയിൽ വൻ വർധന

പുതുക്കിയ നിരക്ക് അനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര യാത്രയ്ക്ക് ജൂലൈ ഒന്നുമുതൽ യുസർ ഫീ 770 രൂപയാകും. ഇപ്പോൾ‍ അത് 506 രൂപയാണ്.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര, രാജ്യാന്തര വിമാനയാത്രക്കാർക്ക് വൻ തിരിച്ചടി. യൂസർ ഫീയിൽ വൻ  വർധനയാണുണ്ടായത്. ജൂലൈ ഒന്നുമുതൽ യൂസർ ഫീ 50 ശതമാനം വർധിച്ചു. ആഭ്യന്തര വിമാനയാത്രയ്ക്ക് 264 രൂപയും രാജ്യാന്തര യാത്രയ്ക്ക് 631 രൂപയും അധികം നൽകണം. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ് ഏറ്റെടുത്തശേഷമുളള ആദ്യ നിരക്ക് വർധനയാണിത്.

പുതുക്കിയ നിരക്ക് അനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര യാത്രയ്ക്ക് ജൂലൈ ഒന്നുമുതൽ യുസർ ഫീ 770 രൂപയാകും. ഇപ്പോൾ‍ അത് 506 രൂപയാണ്. വർധന 264 രൂപയാണ്. രാജ്യാന്തര യാത്രക്കാർക്ക് 1262 രൂപയായിരുന്ന യൂസർ ഫീ 1893 രൂപയാകും. പതിവു വിമാനയാത്രക്കാർക്ക് വൻതിരിച്ചടിയാണ് അസാധാരണ നിരക്ക് വർധന. എർപോർട്ട് ഇക്കോണോമിക് റഗുലേറ്റി അതോറിറ്റിയുടെതാണ് ഉത്തരവ്. മറ്റ് വിമാനത്തവളങ്ങളിലൊന്നും വർധനയില്ല. നിരക്കുകൾ ഇപ്രകാരം.

യൂസർഫീ നിരക്ക്

തിരുവനന്തപുരം–506.00

കൊച്ചി–319.00

കോഴിക്കോട്–508.00

ചെന്നൈ–467.00

മുംബൈ–ഇല്ല

ഡൽഹി–62.00

നിരക്ക് വർധന ഇനിയും വർധിക്കും. അടുത്തവർഷം തിരുവനന്തപുരത്ത് നിന്ന് ആഭ്യന്തര വിമാനയാത്രക്കാർക്ക് യൂസർ ഫീ 840 രൂപയും അതിനടുത്ത വർഷം 910 രൂപയുമാകും.

TRIVANDRUM AIRPORT