സ്വപ്‌നങ്ങൾ ബാക്കി വച്ച് അവസാന യാത്രയിലും അവർ ഒരുമിച്ചു

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടാകുന്നതു.ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ ഇവർ സിനിമയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായതു.

author-image
Subi
New Update
students

ആലപ്പുഴ:എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി വച്ച് അവസാന യാത്രയിലും ഒന്നിച്ചു അഞ്ചു പേർ. ചേതനയറ്റ് അവർ അഞ്ചു പേരും അവസാനമായി ക്യാമ്പസിലേക്ക് എത്തിയത് കണ്ടു നിൽക്കാനാകാതെ എല്ലാവരും കണ്ണീരണിഞ്ഞു.കളർകോട് അപകടത്തിൽ മരിച്ച അഞ്ചു മെഡിക്കൽ വിദ്യാർത്ഥികളുടെയും പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ നടന്നു.പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷമാണ് പൊതുദർശനം നടത്തിയത്.

 

പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ,മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ദേവനന്ദൻ,കണ്ണൂർ സ്വദേശി മുഹമ്മദ് അബ്‌ദുൾ ജബ്ബാർ,ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം,കോട്ടയം സ്വദേശി ആയുഷ് ഷാജി,എന്നിവരാണ്അപകടത്തിൽ മരിച്ചത്.പാലക്കാട് ഭാരത് മാതാ സ്കൂൾ അധ്യാപകൻ ശേഖരിപുരം സ്വദേശി വത്സന്റെയും അഭിഭാഷകയായ ബിന്ദുവിന്റേയും ഏക മകനാണ് ശ്രീദീപ്. മരിച്ച ദേവാനന്ദിന്റെ മാതാപിതാക്കൾ സംഭവം അറിഞ്ഞു പൊതുദർശനം നടക്കുന്ന മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നിട്ടുണ്ട്.

 

പൊതുദർശനം കഴിഞ്ഞ ശേഷം എല്ലാവരുടെയും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം ലക്ഷദ്വീപിലേക്ക് കൊണ്ട് പോകില്ല പകരം എറണാകുളം ടൗൺ ജുമാ മസ്ജിദിൽ 3 മണിയോടെ ഖബറടക്കം നടത്തും.

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടാകുന്നതു.ആലപ്പുഴ വണ്ടാനം  മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ ഇവർ സിനിമയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായതു.ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്.കാറിൽ 11 പേരുണ്ടായിരുന്നു ഇതിൽ ആറുപേർ ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്.രണ്ടുപരുടെ നില ഗുരുതരമാണ്.

അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികത്സ ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.അതീവ ദുഖകരമായ സംഭവമാണ് ഉണ്ടായതു അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.പരിക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും ഏറ്റെടുക്കുമെന്ന് ആരോഗ്യ സർവകലാശാലയും വ്യക്തമാക്കിയിട്ടുണ്ട് അതെസമയം പരിക്കേറ്റവരുടെ തുടർ ചികത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും.

കളർകോട് വാഹനാപകടത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

'ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ അഞ്ചു മെഡിക്കൽ വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്.ആലപ്പുഴ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ,മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ദേവനന്ദൻ,കണ്ണൂർ സ്വദേശി മുഹമ്മദ് അബ്‌ദുൾ ജബ്ബാർ,ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം,കോട്ടയം സ്വദേശി ആയുഷ് ഷാജി,എന്നിവർക്കാണ് ജീവൻ നഷ്ടമായത്.ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു

car accident