അഞ്ച് പൈസ ഇല്ല, എന്നിട്ടാണ് രണ്ടു ലക്ഷം കോടിയുടെ കെറെയില്‍: സതീശന്‍

അഞ്ച് പൈസ ഖജനാവില്‍ ഇല്ല, എന്നിട്ടാണ് രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേരളത്തെ ശ്രീലങ്ക പോലെയാക്കാന്‍ ശ്രമിക്കുന്നത്, വി.ഡി.സതീശന്‍ പറഞ്ഞു.

author-image
Prana
New Update
VD Satheesan

കേന്ദ്ര അനുമതി വാങ്ങിയാലും കെ റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കെ റെയില്‍ പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കും. അന്ന് കണ്ടതിനേക്കാള്‍ രൂക്ഷമായ സമരം കേരളത്തില്‍ ഉണ്ടാകും. കേരളത്തിനെ തകര്‍ക്കാന്‍ ഈ ഗവണ്‍മെന്റിന് അധികാരമില്ല. അഞ്ച് പൈസ ഖജനാവില്‍ ഇല്ല, എന്നിട്ടാണ് രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേരളത്തെ ശ്രീലങ്ക പോലെയാക്കാന്‍ ശ്രമിക്കുന്നത്, വി.ഡി.സതീശന്‍ പറഞ്ഞു.

 

 

vd satheesan k rail kerala goverment