ന്യൂഡൽഹി: രാഹുൾ മാങ്കൂട്ടത്തിലുമായി പ്രശ്നങ്ങളുണ്ടെന്ന ആരോപണങ്ങൾ തള്ളി ചാണ്ടി ഉമ്മൻ. രാഹുലുമായി തർക്കവുമില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പാർട്ടിയുടെ സ്ഥാനാർത്ഥി പുതുപ്പള്ളിയിൽ വരുമ്പോൾ എങ്ങനെ ബഹിഷ്കരിക്കുമെന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു.
കഴിഞ്ഞ ദിവസം രാഹുലുമായി സംസാരിച്ചിരുന്നു. ഇന്ന് കല്ലറയിൽ കാണാം എന്ന് പറഞ്ഞതാണ്. എന്നാൽ ഷെഡ്യൂളിൽ മാറ്റം വന്നു. ഇന്നും നാളെയും ഡൽഹിയിൽ നിൽക്കേണ്ട സാഹചര്യമുണ്ടായി. ഇതേ തുടർന്ന് പിന്നീട് കാണാം എന്ന് അറിയിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
തന്റെ പിതാവിന്റെ കല്ലറയെ ചൊല്ലിയുള്ള തർക്കം സഹിക്കാനാവുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തുറന്നു കിടക്കുന്ന പള്ളിയും കല്ലറയുമാണ്. ആർക്കും എപ്പോഴും സന്ദർശിക്കാം. മരിച്ചുപോയ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സരിൻ തെറ്റ് തിരുത്തണം. പാർട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ അത് അനുസരിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.