വയനാട്ടിൽ നിലവിൽ ഭൂമികുലുക്ക സൂചനയില്ല; വിശദമായി പരിശോധിച്ച് വരുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി

വയനാട്ടിലെ ചില മേഖലകളിൽ ഭൂമിക്കടയിൽ മുഴക്കവും കുലുക്കവും അനുഭപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു.

author-image
Anagha Rajeev
Updated On
New Update
earthquake
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട്ടിൽ നിന്ന് ഭൂമി കുലുക്കത്തിൻറെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി. വിശദമായ പരിശോധന നടത്തിയാലെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നും നിലവിൽ പ്രാഥമികമായി നടത്തിയ പരിശോധനയിൽ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 

വയനാട്ടിലെ ചില മേഖലകളിൽ ഭൂമിക്കടയിൽ മുഴക്കവും കുലുക്കവും അനുഭപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. ഭൂമികുലുക്കമെന്ന് സംശയമുള്ളതിനാൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് നിന്നും ആളുകളോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകി. അതേസമയം കോഴിക്കോടും പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുണ്ട്.

കുർച്യർമല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. 

 

disaster management authority