വിദഗ്ധ പരിശീലനം നേടിയ സാമൂഹ്യപ്രവർത്തകർ ഇന്നിന്റെ ആവശ്യം : മന്ത്രി പി രാജീവ്

മാറിയ സാമൂഹ്യ സാഹചര്യങ്ങളിൽ  പരിശീലനം നേടിയ പ്രൊഫഷണല്‍ സാമൂഹ്യപ്രവർത്തകർക്ക്  സാമൂഹ്യ ശാക്തീകരണ മേഖലയിൽ വലിയ പങ്കാണ് ഉള്ളതെന്ന് സംസ്ഥാന വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്.

author-image
Shyam Kopparambil
New Update
ASDASD

 

തൃക്കാക്കര: മാറിയ സാമൂഹ്യ സാഹചര്യങ്ങളിൽ  പരിശീലനം നേടിയ പ്രൊഫഷണല്‍ സാമൂഹ്യപ്രവർത്തകർക്ക്  സാമൂഹ്യ ശാക്തീകരണ മേഖലയിൽ വലിയ പങ്കാണ് ഉള്ളതെന്ന് സംസ്ഥാന വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (കെ.എ.പി.എസ്) തൃക്കാക്കര ഭാരത് മാതാ കോളേജില്‍ സംഘടിപ്പിച്ച ഒമ്പതാമത് കേരള സോഷ്യൽ വർക്കേഴ്സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാന സോഷ്യൽ വർക്കർ അവാർഡിന്  6 പേര്‍ അർരായി. സോഷ്യൽ വർക്കർ അധ്യാപന മേഖലയിലെ നിർ ണായക ഇടപെടലുകൾക്കുള്ള ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് രാജഗിരി സോഷ്യൽ സയൻസ് കോളേജിന്റെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വം വഹിച്ച ഫാ. ജോസ് അലക്സ് സി.എം.ഐ അർഹനായി . റെനി ജേക്കബ്, അഡ്വ.എബ്രഹാം ഒ.പി (കര്‍മശ്രേഷ്ഠ), ഡോ. ജോബി ബാബു , വൃന്ദാ ദാസ്, ശ്രീരാഗ് കുറുവാട്ട് (യുവശ്രേഷ്ഠ) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍. 10000/- രൂപ ക്യാഷ് അവാര്‍ഡും ഫലകങ്ങളും മന്ത്രി പി രാജീവ് വിതരണം ചെയ്തു.ക്യാപ്‌സ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.എം.പി ആന്റണി , ലിഡ ജേക്കബ്  ഐ.എ.എസ്സ് (റിട്ട) ,ക്യാപ്‌സ് സംസ്ഥാന സെക്രട്ടറി പ്രൊഫ. സേവ്യർട്ടി ഫ്രാൻസിസ് , ഡോ. ജോർജ് സ്ലീബ ( കേരള സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ & ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍)  ഭാരത് മാതാ കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.എൽസ മേരി ജേക്കബ് , സിബി ജോസഫ്, ഡോ. കെ. ആർ അനീഷ്, ഡോ. ഷീന രാജൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു.


 

kochi p rajeev p rajeeve minister p rajeev p rajeev minister kakkanad kakkanad news