മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്: ബി.ഉണ്ണിക്കൃഷ്ണൻ

വളരെ പരിമിതമായ കാര്യങ്ങൾ നിർവഹിക്കാനാണ് ഈ കൂട്ടായ്മയെന്ന് അവർ പറഞ്ഞേക്കാം, അത് ശരിയായിരിക്കാം. പക്ഷേ പൊതുസമൂഹത്തോട് സംവദിക്കേണ്ട ​ഗൗരവമേറിയ പ്രശ്നങ്ങൾ വരുമ്പോൾ അയഞ്ഞ രൂപഘടന അവർക്കൊരു ബാധ്യതയാവുന്നുണ്ട്.

author-image
Anagha Rajeev
New Update
B Unnikrishnan
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: സർക്കാർ രൂപീകരിക്കുന്ന സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് മാറിനിൽക്കില്ലെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണിക്കൃഷ്ണൻ. തനിക്കെതിരെ പരാതി നൽകാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്.  വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നാണ് മനസിലാക്കുന്നത്. ഫെഫ്ക്ക ജനറൽ സെക്രട്ടറിയെയാണ് ആ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ബി.ഉണ്ണിക്കൃഷ്ണനെന്ന വ്യക്തിയെയല്ല. സിനിമയിൽ പവർ ​ഗ്രൂപ്പല്ല, ശക്തമായ കൂട്ടുകെട്ടുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു..

നയരൂപീകരണ സമിതിയിൽ മലയാള സിനിമയിലെ 21 ക്രാഫ്റ്റുകളെ പ്രതിനിധീകരിച്ചാണ് താനുള്ളതെന്ന് ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അവിടെ താൻ പറയുന്ന അഭിപ്രായങ്ങൾ ഈ 21 ക്രാഫ്റ്റുകളിൽനിന്നും ക്രോഡീകരിച്ചെടുത്തതായിരിക്കും. ഇവരുടെയെല്ലാം അഭിപ്രായങ്ങൾ പാടേ ഒഴിവാക്കിക്കൊണ്ടുള്ള നയം എങ്ങനെ കേൾക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

നയരൂപീകരണ സമിതിയിൽ തുടരും. അല്ലെങ്കിൽ മാറിനിൽക്കാൻ സംഘടന ആവശ്യപ്പെടണം. മൂന്ന് നാല് ​ദിവസത്തിനുള്ളിൽ അന്തിമയോ​ഗം നടക്കും. അതിനുശേഷം ഇക്കാര്യങ്ങൾ വിശദീകരിക്കും. ‌അമ്മ സംഘടനയുടെ പ്രതികരണം വൈകിയോ എന്നുള്ളതല്ല, അവർ എന്തുപറഞ്ഞു എന്നുള്ളതാണ്. എന്തു പറഞ്ഞു എന്നുള്ളതിൽ പൊതുസമൂഹം വലിയ വിമർശനമുന്നയിക്കുന്നുണ്ട്. ആ വിമർശനം താരസംഘടന ഉൾക്കൊള്ളണമെന്നാണ് എന്റെ അഭിപ്രായം.

മറ്റൊരു സംഘടനയേക്കുറിച്ച് ഞാൻ പറയുന്നത് ശരിയല്ല. ഒരു ട്രേഡ് യൂണിയൻ സംവിധാനമൊന്നുമല്ലല്ലോവളരെ പരിമിതമായ കാര്യങ്ങൾ നിർവഹിക്കാനാണ് ഈ കൂട്ടായ്മയെന്ന് അവർ പറഞ്ഞേക്കാം, അത് ശരിയായിരിക്കാം. പക്ഷേ പൊതുസമൂഹത്തോട് സംവദിക്കേണ്ട ​ഗൗരവമേറിയ പ്രശ്നങ്ങൾ വരുമ്പോൾ അയഞ്ഞ രൂപഘടന അവർക്കൊരു ബാധ്യതയാവുന്നുണ്ട്. അവരുടേത്. സെക്രട്ടറി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ഭാരവാഹി മറ്റൊരിടത്ത് പ്രതികരിക്കുന്നത് കണ്ടു. അതൊരു സംഘടനാ രീതിയല്ലല്ലോ. അതൊരു ട്രേഡ് യൂണിയനായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. വ്യക്തമായ സംഘടനാ സ്വഭാവമേ അമ്മയ്ക്കില്ല. വളരെ പരിമിതമായ കാര്യങ്ങൾ നിർവഹിക്കാനാണ് ഈ കൂട്ടായ്മയെന്ന് അവർ പറഞ്ഞേക്കാം, അത് ശരിയായിരിക്കാം. പക്ഷേ പൊതുസമൂഹത്തോട് സംവദിക്കേണ്ട ​ഗൗരവമേറിയ പ്രശ്നങ്ങൾ വരുമ്പോൾ അയഞ്ഞ രൂപഘടന അവർക്കൊരു ബാധ്യതയാവുന്നുണ്ട്.

സംഘടനാപരമായി തഴക്കമോ വഴക്കമോ ഉള്ളയാളല്ല മോഹൻലാൽ. നിരവധി ചോദ്യങ്ങൾ ചോദിച്ചാൽ അതിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോകാൻ അദ്ദേഹത്തിന് കഴിയുമെന്നും തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. പക്ഷേ ഉത്തരവാദിത്തപ്പെട്ടൊരു സംഘടനയുടെ ഭാരവാഹിയെന്ന നിലയിൽ അദ്ദേഹത്തിന് ആ ധർമം പൊതുസമൂഹം പ്രതീക്ഷിക്കുന്നവിധം നിർവഹിക്കാൻ കഴിയാതെ വരുമ്പോഴാണല്ലോ രാജിയിലേക്കെത്തുന്നത്. ആ സത്യസന്ധതയെ ഞാൻ ബഹുമാനിക്കുന്നുണ്ട്.

B Unnikrishnan