ആലപ്പുഴയിൽ യുവതിയെ കൊന്നു കുഴിച്ചിട്ടു

വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം.നാലു ദിവസം മുമ്പ് കാണാതായ കരുനാഗപ്പള്ളി കുലശേഖരം സ്വദേശിനിയായ 49 കാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ കരൂര്‍ പുതുവയല്‍ സ്വദേശി ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

author-image
Rajesh T L
New Update
ty

വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം. നാലു ദിവസം മുമ്പ് കാണാതായ കരുനാഗപ്പള്ളി കുലശേഖരം സ്വദേശിനിയായ 49 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കരൂര്‍ പുതുവയല്‍ സ്വദേശി ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയതായി പൊലീസ് പറഞ്ഞു.കൊന്നു കുഴിച്ചുമൂടിയെന്നാണ് ജയചന്ദ്രന്‍ പോലീസിന് നല്‍കിയ മൊഴി. 

വിജയലക്ഷ്മിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത് ബന്ധുവാണ്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്.ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരില്‍ പോലിസ് അന്വേഷണം നടത്തുന്നത്. 

വിജയലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍  ജയചന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. മൊബൈല്‍ ഫോണ്‍ എറണാകുളത്ത് നിന്ന് കണ്ടെത്തിയത്.മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍  കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കിട്ടിയത്. കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൈമാറിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ്  ജയചന്ദ്രനിലേക്ക് എത്തിയത്.

വിജയലക്ഷ്മി ഇടുക്കി സ്വദേശിയെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഭര്‍ത്താവുമായി പിണങ്ങി കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് താമസം മാറ്റി. ഇവര്‍ക്ക് 2 മക്കളുണ്ട്.പിന്നീട് അമ്പലപ്പുഴ സ്വദേശി ജയചന്ദ്രനെ പരിചയപ്പെട്ടു. 4 ദിവസം മുന്‍പ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് ജയചന്ദ്രന്റെ വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ വഴക്കിട്ടു. വിജയലക്ഷ്മിക്ക് വന്ന ഒരു ഫോണ്‍ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടത്. 

തുടര്‍ന്ന് പ്ലയര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് വിജയലക്ഷ്മിയെ കൊലപ്പെടുത്തി. അതിനുശേഷം വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടെന്നുമാണ് പൊലീസിന്റെ നിഗമനം.ജയചന്ദ്രന്റെ വീടിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വസ്ത്രം കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.ജയചന്ദ്രന്‍ ബോട്ടിലെ തൊഴിലാളിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഒന്നര വര്‍ഷം മുന്‍പാണ് ജയചന്ദ്രനും കുടുംബവും കരൂരിലെ വീട്ടിലേക്ക് മാറിയത്.ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.വിജയലക്ഷ്മിയെ താന്‍ കൊലപ്പെടുത്തിയെന്നാണു ജയചന്ദ്രന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.'ദൃശ്യം' സിനിമ പല തവണ താന്‍ കണ്ടിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.എന്നാല്‍,ജയചന്ദ്രന്റെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് പറയുന്നു.

alappuzha ambalappuzha murder Alappuzha News Kerala Police Alappuzha News