നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ പോലീസ് വീണ്ടും ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി. തിരുവല്ല പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയില്‍ വീട്ടില്‍ കൊയിലാണ്ടി രാഹുല്‍ എന്ന് വിളിക്കുന്ന രാഹുല്‍ മനോജ് (26) നെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ഇത് മൂന്നാം തവണയാണ് ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവാകുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ ശിപാര്‍ശയിന്മേല്‍ ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടന്നാണ് നടപടി. 2018 മുതല്‍ തിരുവല്ല പുളിക്കീഴ് കീഴ്‌വായ്പൂര്‍ കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്‌റ്റേഷനുകളിലായി ഈ കാലയളവില്‍ ഇയാള്‍ക്കെതിരെ 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വീട് കയറി ആക്രമണം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കഞ്ചാവ് ഉപയോഗം, അടിപിടി, വീട്ടുപകരണങ്ങള്‍ നശിപ്പിക്കല്‍, വാഹനം നശിപ്പിക്കല്‍, കൊലപാതക ശ്രമം, മുഖത്ത് സ്‌പ്രേ അടിച്ച് ആക്രമണം, സ്ത്രീകള്‍ക്കെതിരായ ആക്രമണം, മോഷണം, കുപ്പിയില്‍ പെട്രോള്‍ നിറച്ച് ആക്രമണം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കൊപ്പം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സുബിന്‍ അലക്‌സാണ്ടര്‍, സുജുകുമാര്‍, അനീഷ് കെ എബ്രഹാം, ലിബു രാജേന്ദ്രന്‍, സ്റ്റാന്‍ വര്‍ഗീസ്, സ്‌റ്റോയ് വര്‍ഗീസ്, ദീപു മോന്‍ എന്നിവര്‍ക്കെതിരെയും മുമ്പ് തിരുവല്ല പോലീസ് കാപ്പ പ്രകാരം നിയമനടപടി സ്വീകരിച്ചിരുന്നു.