യുവനടിയുടെ ആരോപണം അടിസ്ഥാനരഹിതം; പരാതി അപമാനിക്കാൻ: സിദ്ധിഖ്

യുവനടിയുടെ ലൈംഗിക പീഡനാരോപണം സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴിയെന്ന് സിദ്ധിഖ്

author-image
Shyam Kopparambil
New Update
sex alligation case against siddique Police and court decision to take the secret statement of the actress today
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡനാരോപണം അടിസ്ഥാന രഹിതമെന്ന് നടൻ സിദ്ധിഖ്. അഞ്ച് വർഷം മുമ്പ് സോഷ്യൽ മീഡിയ വഴി ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്

പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്താനായിട്ടില്ല. നടി മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നുമായിരുന്നു സിദ്ധിഖിൻ്റെ വാദം. മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യ ഹർജി തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ധിഖിന്റെ ആവശ്യം. സിദ്ധിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. 

Amma amma film association hema committee report AMMA Executive Committee actor siddique