മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

ആനാവൂരിലെ പറമ്പില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തോട്ടത്തില്‍ മണ്ണെടുക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. ഒരു മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇയാളെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തത്.

author-image
Prana
New Update
neyyatinkara
Listen to this article
0.75x 1x 1.5x
00:00 / 00:00

നെയ്യാറ്റിന്‍കരയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ആനാവൂരിലെ പറമ്പില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തോട്ടത്തില്‍ മണ്ണെടുക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. ഒരു മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇയാളെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തത്.
പൂര്‍ണമായും മണ്ണിനടയില്‍ കുടുങ്ങിയ ഷൈലനെ രക്ഷിക്കാനുള്ള ശ്രമവും നാട്ടുകാര്‍ ഉടന്‍ ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മുകളിലെ മണ്ണ് നീക്കാനായി. ഷൈലന്റെ ശരീരത്തിലെ മണ്ണ് നീക്കം ചെയ്‌തെങ്കിലും കാലിന്റെ ഭാഗം ഉള്‍പ്പടെ മണ്ണിനടിയില്‍ കുടുങ്ങിപ്പോയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ ഷൈലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

landslide rescue