മഞ്ഞപ്പിത്തം ബാധിച്ച് ബാംഗ്ലൂരില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേലുകാവ്മറ്റം മഠത്തിപ്പറമ്പില്‍ പ്രശാന്തിന്റെ ഭാര്യ ദിവ്യ പ്രശാന്ത് (32) ആണ് മരിച്ചത്. ഐടി ജീവനക്കാരനായ ഭര്‍ത്താവ് പ്രശാന്തിനൊപ്പം ദിവ്യ ബാംഗ്ലൂരിലാണ് താമസിച്ചിരുന്നത്.
മഞ്ഞപ്പിത്തം ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. റിട്ട. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഭൂമിയാംകുളം മൂന്നോലിക്കല്‍ സോമനാഥന്റെയും സുജയുടെയും മകളാണ് ദിവ്യ. ഏക സഹോദരി: ദീപ.