ടെക്, സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിനെതിരെ നിയന്ത്രണ ശ്രമങ്ങള്‍ അമേരിക്ക കടുപ്പിക്കുന്നു. നിയമവിരുദ്ധമായുണ്ടാക്കിയെടുത്ത കുത്തക അവസാനിപ്പിക്കാന്‍ ഗൂഗിളിനെ ചിതറിപ്പിക്കാനുള്ള സാധ്യതകള്‍ യുഎസ് തേടുകയാണ് എന്നാണ് രാജ്യാന്തര മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസിന്റെയും ബ്ലൂംബെര്‍ഗിന്റെയും പുതിയ റിപ്പോര്‍ട്ട്. യുഎസ് നീതിന്യായ മന്ത്രാലയമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. ഓണ്‍ലൈന്‍ സെര്‍ച്ച് വിപണിയില്‍ ഗൂഗിളിന്റെ കുത്തകവത്ക്കരണത്തിന് എതിരായ യുഎസ് കോടതി വിധിയാണ് ഇത്തരമൊരു സാധ്യതയിലേക്കു നയിക്കുന്നത്. ഗൂഗിളിന്റെ കുത്തകവത്ക്കരണം തടയാനുള്ള വഴികള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓണ്‍ലൈന്‍ സെര്‍ച്ച് വിപണിയും സെര്‍ച്ച് ടെക്സ്റ്റ് പരസ്യങ്ങളും നിയമവിരുദ്ധമായി ഗൂഗിള്‍ കുത്തകവത്കരിച്ചുവെന്ന വിധി നേരത്തെ കൊളംബിയ ജില്ലാ കോടതി ശരിവച്ചിരുന്നു. ഒരു വര്‍ഷത്തെ വാദപ്രതിവാദത്തിന് ശേഷമാണ് ജഡ്ജി അമിത് മേത്ത ഓഗസ്റ്റ് അഞ്ചിന് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ടെക് ഭീമന്‍മാരുടെ കുത്തക പൊളിക്കാന്‍ യുഎസ് നിയമവകുപ്പ് നടത്തുന്ന പോരാട്ടത്തിലെ നിര്‍ണായക വിധിയായാണ് ഇത് പരിഗണിക്കപ്പെടുന്നത്. ജഡ്ജി അമിത് മേത്തയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഗൂഗിളിനെതിരെ കടുത്ത നിയന്ത്രണത്തിന് അമേരിക്ക
യുഎസ് നീതിന്യായ മന്ത്രാലയമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. ഓണ്‍ലൈന്‍ സെര്‍ച്ച് വിപണിയില്‍ ഗൂഗിളിന്റെ കുത്തകവത്ക്കരണത്തിന് എതിരായ യുഎസ് കോടതി വിധിയാണ് ഇത്തരമൊരു സാധ്യതയിലേക്കു നയിക്കുന്നത്.
New Update
00:00
/ 00:00