ആലുവയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും തൃശ്ശൂരിൽ കണ്ടെത്തി

ആലുവ തോട്ടക്കാട്ടുകരയിലെ നിർധന പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാഴാഴ്ച പുലർച്ചെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായത്.

author-image
Anagha Rajeev
New Update
girls

 കൊച്ചി: ആലുവയിലെ സംരക്ഷണ കേന്ദ്രത്തിൽനിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് പോലീസ് മൂന്ന് പേരെയും കണ്ടെത്തിയത്.

ആലുവ തോട്ടക്കാട്ടുകരയിലെ നിർധന പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാഴാഴ്ച പുലർച്ചെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായത്. 15നും 18നും ഇടയിൽ പ്രായമുള്ളവരായിരുന്നു കുട്ടികൾ. ഇവർ സ്വമേധയാ പോയതാണെന്നാണ് സൂചന. പെൺകുട്ടികളുമായി പോലീസ് സംഘം ആലുവയിലേക്ക് തിരിച്ചിട്ടുണ്ട്.

aluva aluva child missing girl missing