ക്ലാസ് മുറിയില്‍ നിന്നും അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു

കലാമത്സരങ്ങള്‍ നടക്കുമ്പോഴാണ്‌ വിദ്യയെ പാമ്പ് കടിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് വിവരം.

author-image
Prana
New Update
snake

നീലേശ്വരത്ത് ക്ലാസ് മുറിയില്‍ നിന്നും അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു. നിലേശ്വരം രാജാസ് സ്‌കൂളിലാണ് സംഭവം. വിദ്യ എന്ന അധ്യാപികയ്ക്കാണ് പാമ്പ് കടിയേറ്റത്.ഇന്ന് ഉച്ചയോടെ ഓണാഘോഷ പരിപാടിക്കിടെ കലാമത്സരങ്ങള്‍ നടക്കുമ്പോഴാണ്‌ വിദ്യയെ പാമ്പ് കടിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് വിവരം.

snake