പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം. ഇയാൾ നേരത്തെയും സമാനകുറ്റകൃത്യങ്ങളിൽ പ്രതിയാണ്. സംഭവം നടന്ന അന്ന് മുതൽ ഇയാൾ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

author-image
Anagha Rajeev
New Update
police
Listen to this article
0.75x 1x 1.5x
00:00 / 00:00

കാസർകോട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം അറിയിച്ചു. കുടക് സ്വദേശിയാണ് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ നേരത്തെയും സമാനകുറ്റകൃത്യങ്ങളിൽ പ്രതിയാണ്. സംഭവം നടന്ന അന്ന് മുതൽ ഇയാൾ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മെയ് 15ന് പുലർച്ചെ രണ്ടരയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി വയൽ പ്രദേശത്ത് ഉപേക്ഷിച്ച സംബവമുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് സംഭവം നടന്ന് രണ്ട് ദിവസങ്ങൾ കൊണ്ട് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തു. ഒടുവിൽ സാഹചര്യ തെളിവുകൾ അനുകൂലമല്ലാത്തതിനാൽ യുവാവിനെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.

നോർത്ത് ഡി.ഐ.ജി തോംസൺ ജോസിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഡി.വൈ.എസ്.പി വി വി ലതീഷിന്റെ നേതൃത്വത്തിൽ 26 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ച് 32 അംഗ പ്രത്യേക സ്‌ക്വാഡാക്കി മാറ്റി. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.

 

sexually assaulted