സൂപ്പർതാരത്തെ പോലും മുൾമുനയിൽ നിർത്തിയ സൂപ്പർ ആനകൾ

കുറച്ച് ആനകളാണ് ഇപ്പോള്‍ സൂപ്പര്‍ താരങ്ങള്‍. കുട്ടികളും നായ്ക്കളും നല്ല അഭിനേതാക്കളാണ്. ഇത് പറഞ്ഞത് വിഖ്യാത സിനിമാക്കാരന്‍ ചാര്‍ളി ചാപ്ലിനാണ്. എ ഡോഗ്‌സ് ലൈഫ് എന്ന സിനിമ ചിത്രീകരിച്ച ശേഷമായിരുന്നു ചാപ്ലിന്റെ വിശ്വവിഖ്യാതമായ അഭിപ്രായ പ്രകടനം.

author-image
Rajesh T L
New Update
ELEPHANT

കുറച്ച് ആനകളാണ് ഇപ്പോള്‍ സൂപ്പര്‍ താരങ്ങള്‍. കുട്ടികളും നായ്ക്കളും നല്ല അഭിനേതാക്കളാണ്. ഇത് പറഞ്ഞത് വിഖ്യാത സിനിമാക്കാരന്‍ ചാര്‍ളി ചാപ്ലിനാണ്. എ ഡോഗ്‌സ് ലൈഫ് എന്ന സിനിമ ചിത്രീകരിച്ച ശേഷമായിരുന്നു ചാപ്ലിന്റെ വിശ്വവിഖ്യാതമായ അഭിപ്രായ പ്രകടനം. 

ഇവിടെ സൂപ്പര്‍ താരത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തിയത് ഒരു ആനയാണ്. തെലുങ്കു സൂപ്പര്‍താരം വിജയ് ദേവരക്കൊണ്ട നായകനായ സിനിമയുടെ ഷൂട്ടിങ്ങിനാണ് ആനയെ എത്തിച്ചത്. കാട്ടാനയല്ല, ഒര്‍ജിനല്‍ നാട്ടാന തന്നെ. പക്ഷേ, അഭിനയത്തിനൊടുവില്‍ കൊമ്പന്‍ പിണങ്ങി. പിണങ്ങിയെന്നു മാത്രമല്ല, നടന്‍ ഇടഞ്ഞോടി കാടുകയറി. 

ഭൂതത്താന്‍കെട്ട് തുണ്ടം വനമേഖലയിലെ ഭൂതത്താന്‍കെട്ട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. വനമേഖലയിലേക്ക് കടന്ന പുതുപ്പള്ളി സാധു എന്ന കൊമ്പനെ ശനിയാഴാഴ്ച രാവിലെ വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെ കണ്ടെത്തി. 

തടത്താവിള മണികണ്ഠന്‍ എന്ന ആനയുമായി കൊമ്പുകോര്‍ത്തതിനെ തുടര്‍ന്നാണ് സാധു ഉള്‍വനത്തിലേക്ക് ഓടിപ്പോയത്. സിനിമയില്‍ കാട്ടാനകളായി അഭിനയിക്കാന്‍ കൊണ്ടുവന്ന ആനകളുടെ ചങ്ങല മാറ്റിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയില്‍ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ മണികണ്ഠന്‍ പിന്നില്‍ നിന്നു കുത്തി. ഇതേ തുടര്‍ന്നാണ് തിരക്കഥയിലില്ലാത്ത സീനുകള്‍ തുടങ്ങിയത്. 

ELEHANT 4

ആനകള്‍ തമ്മില്‍ വീണ്ടും കുത്തുണ്ടായതോടെ രണ്ടും വിരണ്ട് കാട്ടിലേക്കോടി. മണികണ്ഠനെ വൈകാതെ തിരഞ്ഞു കണ്ടെത്തി തിരികെയെത്തിച്ചു. എന്നാല്‍, സാധു ഭൂതത്താന്‍കെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കല്‍ തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടി നിബിഡ വനത്തിലേക്ക് ഓടി മറയുകയായിരുന്നു. 

ബഹളത്തിനിടെ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആനയ്ക്കായി വനപാലകരും പാപ്പാന്‍മാരും ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവരും ചേര്‍ന്നു നടത്തിയ തിരച്ചില്‍ വെള്ളിയാഴ്ച രാത്രി നിര്‍ത്തി വച്ചിരുന്നു.
 
എപ്പോഴും കാട്ടാനയുടെ സാന്നിധ്യമുള്ള മേഖലയാണിത്. ഭൂതത്താന്‍കെട്ടിനും ഇടമലയാറിനും ഇടയ്ക്കുള്ള വനമേഖലയില്‍ വിജയ് ദേവരക്കൊണ്ടയുടെ സിനിമയുടെ ഷൂട്ടിങ് ഏതാനും ദിവസങ്ങളായി നടക്കുകയാണ്. 3 പിടിയാനകളും 2 കൊമ്പന്‍മാരുമാണ് ഷൂട്ടിങ്ങിനുള്ളത്. വനംവകുപ്പിന്റെ അനുമതിയോടെയാണ് ഷൂട്ടിങ്. എന്തായാലും പ്രധാന നടന്മാരിലൊരാളെ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് സിനിമാക്കാര്‍.

Elephant VIJAY DEVARAKONDA kerala forest department