സംസ്ഥാന സീനിയർ ചെസ്സ് മത്സരം കൊച്ചിയിൽ സംഘടിപ്പിച്ചു

എറണാകുളം വൈ.എം.സി.എയുടെയും പ്രീമിയർ ചെസ്സ് അക്കാഡമിയുടെയും എം.ബി.എം ചെസ്സ് അക്കാഡമിയുടെയും  സംയുകതാഭിമുഖ്യത്തിൽ സംസ്ഥാന സീനിയർ ചെസ്സ് മത്സരം സംഘടിപ്പിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് 50  വയസിന് മുകളിൽ ഉള്ളവർക്ക് ഈ ചെസ്സ് മത്സരം  സഘടിപ്പിക്കുന്നത്.

author-image
Shyam Kopparambil
New Update
sdsd

എറണാകുളം വൈ.എം.സി.എയുടെയും പ്രീമിയർചെസ്സ് അക്കാഡമിയുടെയും എം.ബി.എം സംസ്ഥാന ചെസ്സ് അക്കാഡമിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ ചെസ്സ് വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

 

 
കൊച്ചി: എറണാകുളം വൈ.എം.സി.എയുടെയും പ്രീമിയർ ചെസ്സ് അക്കാഡമിയുടെയും എം.ബി.എം ചെസ്സ് അക്കാഡമിയുടെയും  സംയുകതാഭിമുഖ്യത്തിൽ സംസ്ഥാന സീനിയർ ചെസ്സ് മത്സരം സംഘടിപ്പിച്ചു.വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി ഉദ്ഘാടനം ചെയ്തു. ഡോ. ബിജിത് ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രീമിയർ ചെസ്സ് അക്കാഡമി ഡയറക്ടർ രഞ്ജിത്ത്  ബാലകൃഷ്‌ണൻ, മുഖ്യാഥിതിയായിരുന്നു. എം.ബി. മുരളീധരൻ, ആൻറ്റോ  ജോസഫ് ജനറൽ സെക്രട്ടറി, സജി എബ്രഹാം, ജെറി വിൽ‌സൺ എന്നിവർ സംസാരിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് 50  വയസിന് മുകളിൽ ഉള്ളവർക്ക് ഈ ചെസ്സ് മത്സരം  സഘടിപ്പിക്കുന്നത്. തൃശൂർ ജില്ലയിലെ ജോയ് ലാസർ.എം.എ  ഒന്നാം സ്ഥാനവും, അതേ  ജില്ലയിലെ തന്നെ  രാജു.ഓ.എ  രണ്ടാം സ്ഥാനവും, കോഴിക്കോടിലെ അനിൽ കുമാർ.ഓ.റ്റി മൂന്നാം സ്ഥാനവും ലഭിച്ചു.  സ്ത്രീകളുടെ  വിഭാഗത്തിൽ സുസ്മ വത്സൻ, കണ്ണൂർ ഒന്നാം സ്ഥാനവും, ഗീത കുമാരി. കെ.എസ് . എറണാകുളം രണ്ടാം സ്ഥാനവും ലഭിച്ചു. വെറ്ററൻസ് 60 വയസിന്  മുകളിലുള്ള  വിഭാഗത്തിൽ ജിബി കല്ലിങ്കൽപാഠം  എറണാകുളം ഒന്നാം സ്ഥാനവും, കെ.ഹരിദാസ് കൊല്ലം രണ്ടാം സ്ഥാനവും എം.ബി. മുരളീധരൻ എറണാകുളം മൂന്നാം സ്ഥാനവും ലഭിച്ചു.  80 വയസുള്ള  എറണാകുളത്തിന്റെ  ലക്ഷ്മണൻ.കെ.യാണ്  മത്സരത്തിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ.

kochi ernakulam sports Ernakulam News ernakulamnews