ഷാളിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ആരിഫ് മുഹമ്മദ് ഖാൻ

ഷാളിൽ തീപിടിച്ച വിവരം സംഘാടകരാണ് ഗവർണറെ അറിയിച്ചത്. ഉടൻ തന്നെ ഗവർണർ ഷാൾ ഊരി മാറ്റി. സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തീയണച്ചു. സംഭവത്തിൽ ഗവർണർക്ക് ഉൾപ്പെട്ടെ ആർക്കും പരിക്കില്ല.

author-image
Anagha Rajeev
New Update
as

പാലക്കാട് നടന്ന ചടങ്ങിനിടെ ഗവർണർ കഴുത്തിൽ അണിഞ്ഞ ഷാളിനു തീപിടിച്ചു. ആരിഫ് മുഹമ്മദ് ഖാൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ശബരി ആശ്രമത്തിൽ നടന്ന ചടങ്ങിനിടെയാണ് ഗവർണറുടെ കഴുത്തിൽ കിടന്ന ഷാളിലേക്ക് തീപിടിച്ചത്. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്തിരുന്ന നിലവിളക്കിൽ നിന്നും ഷാളിലേക്ക് തീ പടർന്നത്. ഇന്നു രാവിലെ 10.30നായിരുന്നു സംഭവം.

ഷാളിൽ തീപിടിച്ച വിവരം സംഘാടകരാണ് ഗവർണറെ അറിയിച്ചത്. ഉടൻ തന്നെ ഗവർണർ ഷാൾ ഊരി മാറ്റി. സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തീയണച്ചു. സംഭവത്തിൽ ഗവർണർക്ക് ഉൾപ്പെട്ടെ ആർക്കും പരിക്കില്ല. വസ്ത്രത്തിൽ തീപിടിക്കാതെ ഷാൾ പെട്ടന്ന് ഊരി മാറ്റയതോടെയാണ് ഗവർണർ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ഗവർണർ പാലക്കാട് നിന്നും മടങ്ങിയത്.

arif muhammad khan