സ്‌കൂള്‍ കായിക മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കായുള്ള മുഖ്യമന്ത്രിയുടെ എവര്‍ റോളിംഗ് ട്രോഫിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ 9.00 മണിക്ക് തിരുവനന്തപുരം തൈയ്ക്കാട് ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പുറപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കൊല്ലം, കൊട്ടാരക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, കാലടി, ആലുവ, കളമശ്ശേരി, വരാപ്പുഴ, ഇടപ്പള്ളി, കാക്കനാട്, കിഴക്കമ്പലം, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ ഗോശ്രീ ജംഗ്ഷന്‍ എന്നീ പോയിന്റുകളില്‍സ്വീകരണം ഏറ്റു വാങ്ങി ഘോഷയാത്ര നവംബര്‍ 4 ന് രാവിലെ 11.30 ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ എത്തും.
ദീപശിഖയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളി നിന്നും ഇന്ന് പ്രയാണം ആരംഭിച്ചു. കണ്ണൂര്‍, മാനന്തവാടി, കല്‍പ്പറ്റ, താമരശ്ശേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പട്ടാമ്പി, തൃശ്ശൂര്‍, എന്നീ കേന്ദ്രങ്ങളില്‍സ്വീകരണം ഏറ്റു വാങ്ങി തൃപ്പൂണിത്തുറയില്‍ വെച്ച് തെക്കന്‍മേഖല ഘോഷയാത്രയോട് ചേരുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂള്‍ കായികമേള ദീപശിഖ യാത്ര ആരംഭിച്ചു
എവര്‍ റോളിംഗ് ട്രോഫിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ 9.00 മണിക്ക് തിരുവനന്തപുരം തൈയ്ക്കാട് ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പുറപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
New Update