മുഖ്യമന്ത്രിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. സര്‍ക്കാരിനെയും സിപിഎമ്മിനെയും അതുവഴി മുഖ്യമന്ത്രിയേയും അധിക്ഷേപിക്കുന്നത് ലക്ഷ്യംവെച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അനുമതി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പലപ്പോഴായി സ്വീകരിക്കുന്ന നിലപാട് എല്ലാവരേയും ആക്ഷേപിക്കുക എന്നതാണെന്നും ടി.പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം അനുമതി നല്‍കിയിട്ടും അവതരിപ്പിക്കാന്‍ തയ്യാറായില്ല, ചട്ടങ്ങള്‍ പോലും പാലിക്കാതെയാണ് പ്രതിപക്ഷം പെരുമാറിയതെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ഇതിനെല്ലാം നേതൃത്വം നല്‍കിയത് പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം ചട്ടവിരുദ്ധമായി ഡയസില്‍ കയറിയ എം.എല്‍.എമാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന നിലപാട്: ടിപിരാമകൃഷ്ണന്‍
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പലപ്പോഴായി സ്വീകരിക്കുന്ന നിലപാട് എല്ലാവരേയും ആക്ഷേപിക്കുക എന്നതാണെന്നും ടി.പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു
New Update