ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം എൻ.ജി.ഒ അസോസിയേഷൻ

ക്ഷീര വികസന വകുപ്പിന്റെ അഞ്ചാമത്തെ നിലയിൽ പ്രവർത്തിച്ചുവരുന്ന കോളിറ്റി കൺട്രോൾ ലാബിന്റെയും ഓഫീസിന്റെയും മുകളിലെ കോൺഗ്രീറ്റ് പാളി ഇളകിവീണ് വലിയൊരു അപകടത്തിൽ നിന്നും അസിസ്റ്റൻറ് ഡയറക്ടർ പ്രിയ ജോസഫ് കഴിഞ്ഞ ദിവസം രക്ഷപ്പെട്ടിരുന്നു

author-image
Shyam Kopparambil
New Update
DFGDFG
Listen to this article
0.75x 1x 1.5x
00:00 / 00:00

 



തൃക്കാക്കര: ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന്  എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ എം.ജെ. തോമസ് ഹെർബിറ്റ്  ആവശ്യപ്പെട്ടു.സിവിൽ സ്റ്റേഷനിലെ അഞ്ചാമത്തെ നിലയിൽ കോൺക്രീറ്റ് പാളികൾ അടർന്നുവീണു ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ അധികാരികൾ യാതൊരു നടപടികളും കൈക്കൊള്ളാത്തതിനെതിരെ എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ  പി.ഡബ്ല്യു.ഡി  ബിൽഡിംഗ്സ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രാഞ്ച് പ്രസിഡന്റ്  എ.എൻ. സനന്ദ് അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് സെക്രട്ടറി റിന്റ മിൽട്ടൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മോഹൻദാസ് കെ.കെ ബെക്കി ജോർജ്‌, കാവ്യാ എസ് മേനോൻ, ശ്രീജിത്ത്‌ കെ കെ, അജിതാ മോൾ, മനോജ്‌, രാജേഷ് കെ പി,   റെനീഷ് ബ്രാഞ്ച് ട്രഷറർ  സോളിൻ പോൾ എന്നിവർ സംസാരിച്ചു.

 ക്ഷീര വികസന വകുപ്പിന്റെ അഞ്ചാമത്തെ നിലയിൽ പ്രവർത്തിച്ചുവരുന്ന കോളിറ്റി കൺട്രോൾ ലാബിന്റെയും ഓഫീസിന്റെയും മുകളിലെ കോൺഗ്രീറ്റ് പാളി ഇളകിവീണ് വലിയൊരു അപകടത്തിൽ നിന്നും അസിസ്റ്റൻറ് ഡയറക്ടർ പ്രിയ ജോസഫ് കഴിഞ്ഞ ദിവസം രക്ഷപ്പെട്ടു.തുടർന്ന് സീലിംഗ് പരിശോധിച്ചപ്പോൾ വർഷങ്ങൾക്കു മുമ്പ് സീലിംഗ് ഇതുപോലെ അപകടമുണ്ടായി റിപ്പയർ  ചെയ്ത ഭാഗമാണ് ഇളകി വീണത് കൂടാതെ നിയമപരമായി ആവശ്യമുള്ള രീതിയിൽ കമ്പികൾ ഉപയോഗിച്ചല്ല കോൺക്രീറ്റ് ചെയ്തിട്ടുള്ളത് നേതാക്കൾ ആരോപിച്ചു 

ernakulam kakkanad kakkanad news ernakulamnews Ernakulam News