സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിൽ കൃത്രിമം കാട്ടി കറക്കം പതിവാക്കിയ കമിതാക്കളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി

യുവതിയുടെ ഡിയോ  സ്കൂട്ടറിന്റെ നാലക്ക നമ്പറിലെ അവസാന അക്കം മായ്ച്ച് കളഞ്ഞാണ് ഇവർ  ഓടിച്ചിരുന്നത്.എറണാകുളം ജില്ലയിൽ മാത്രം 35 തവണയാണ് ഇവരുടെ വാഹനം നിയമ ലംഘനത്തിന് എ.ഐ ക്യാമറയിൽ കുടുങ്ങിയത്.

author-image
Shyam Kopparambil
New Update
dssd

തൃക്കാക്കര: സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിൽ കൃത്രിമം കാട്ടി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കറക്കം പതിവാക്കിയ കമിതാക്കളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി.
അങ്കമാലി സ്വദേശിനി അനുബാബു, ആലുവ സ്വദേശി സലോൺ എന്നിവർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം നടപടി സ്വീകരിച്ചത്.യുവതിയുടെ ഡിയോ  സ്കൂട്ടറിന്റെ നാലക്ക നമ്പറിലെ അവസാന അക്കം മായ്ച്ച് കളഞ്ഞാണ് ഇവർ  ഓടിച്ചിരുന്നത്.എറണാകുളം ജില്ലയിൽ മാത്രം 35 തവണയാണ് ഇവരുടെ വാഹനം നിയമ ലംഘനത്തിന് എ.ഐ ക്യാമറയിൽ കുടുങ്ങിയത്. നിയമലംഘനങ്ങളുടെ ചെലാൻ അങ്കമാലി സ്വദേശിയായ മറ്റൊരാൾക്ക്  ലഭിച്ചതിനെ തുടർന്ന് അയാൾ പരാതിയുമായി മോട്ടോർ വാഹന വകുപ്പിനേ സമീപിക്കുകയായിരുന്നു.തുടർന്ന് എൻഫോഴ്സ്‌മെന്റ്  ആർ.ടി.ഓ
 കെ.മനോജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കമിതാക്കളെ കണ്ടെത്തുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുക,ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുക,മൂന്ന് പേരുമായി യാത്ര ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് എ.ഐ ക്യാമറയിൽ കുടുങ്ങിയവയിൽ ഏറെയും. 44,000 രൂപ പിഴ ഈടാക്കുകയും,ഇരുവരുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.കൂടാതെ റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കാനും എൻഫോഴ് മെന്റ് ആർടിഒ കെ മനോജ് ഉത്തരവിട്ടു.

kochi ernakulam MVD Kerala Ernakulam News Enforcement RTO ernakulamnews