കൊച്ചി :നടൻ നിവിൻ പോളിക്കെതിരായ ലൈംഗികാരോപണകേസ് വ്യാജം. നിവിന് ക്ലീൻ ചിറ്റ്.കേസിൽ ആറാം പ്രതിയായിരുന്ന നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്നും പോലീസ് ഒഴിവാക്കി.കോതമംഗലത്തെ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതു സംബന്ധിച്ച് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഢിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്നായിരുന്നു നിവിൻ പോളിക്കെതിരെ ഉയർന്നു വന്ന പരാതി. എന്നാൽ ബലാത്സംഗം നടന്നു എന്ന് പറയുന്ന സമയം നിവിൻ പോളി വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു.ഇത് പോലീസ് കണ്ടെത്തിയതോടെ താരത്തിനെതിരെയുള്ള പരാതി വ്യാജമെന്ന് തെളിഞ്ഞു. എറണാകുളം ഊന്നുകൽ പൊലീസാണ് നിവിൻ പോളിയും മറ്റ് ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്.കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ.