മെബൈൽ ഷോപ്പ് കുത്തി തുറന്ന് മോഷണം. പ്രതി പിടിയിൽ

കങ്ങരപ്പടിയിൽ  കട കുത്തി തുറന്ന് 17 മൊബൈൽ ഫോണുകളും ഹെഡ് സെറ്റുകളും മറ്റു സാധനങ്ങളും ഉൾപ്പെടെ 1.5 ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് പ്രതി മോഷ്ടിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ്.

author-image
Shyam Kopparambil
New Update
dsfsdf

ഷിജാസ്

# 1.5 ലക്ഷം രൂപ വില വരുന്ന ഫോണുകളും ആക്‌സസറീസുകളുമാണ്  മോഷ്ടിച്ചത്

 തൃക്കാക്കര: മെബൈൽ ഷോപ്പ് കുത്തി തുറന്ന്  1.5 ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോണുകളും,ആക്‌സസറീസുകളും  മോഷ്ടിച്ച കേസിൽ പ്രതിയെ തൃക്കാക്കര പോലീസ് പിടികൂടി.വൈക്കം സ്വദേശി ഷാജൻ ഭവനിൽ ഷിജാസ് (37) ആണ് പിടിയിലായത്. ഓഗസ്റ്റ് 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കങ്ങരപ്പടിയിൽ  കട കുത്തി തുറന്ന് 17 മൊബൈൽ ഫോണുകളും ഹെഡ് സെറ്റുകളും മറ്റു സാധനങ്ങളും ഉൾപ്പെടെ 1.5 ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് പ്രതി മോഷ്ടിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ്.  മോഷണത്തിനു ശേഷം പ്രതി ഫോൺ ഉപയോഗം കുറച്ച് പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നതായി പോലീസ് പറഞ്ഞു. തൃക്കാക്കര അസി.കമ്മീഷണർ പി വി ബേബിയുടെ നേതൃത്വത്തിൽ സി.ഐ എ.കെ സുധീർ,എസ്.ഐ മാരായ വി.ബി അനസ്, വി.ജി ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനോജ്, സുജിത് കെ കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്..പ്രതിയുടെ വീട്ടിൽ മോഷണ വസ്തുക്കൾ  കണ്ടെടുത്തു. പ്രതിക്ക് കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിരവധി മോഷണക്കേസ്സുകൾ നിലവിലുണ്ട്.

Crime News BENGALURU CRIME kakkanad thrikkakara police CRIMENEWS ernakula crime