റിമയ്ക്കും ആഷിഖിക്കിനുമെതിരെ ഉയർന്ന ആരോപണം മാധ്യമങ്ങൾ മുക്കി; ഡബ്ല്യു.സിസിക്കെതിരെ അന്വേഷണം വേണം;  ഭാഗ്യലക്ഷ്മി

സിനിമയിൽ സ്ത്രീകൾക്കെതിരെ സ്ത്രീകളുടെ തന്നെ കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ ഇവർ ഫെഫ്ക പോലുള്ള സംഘടനകളെ തകർക്കാൻ  കൂട്ടായ്മകൾ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

നടി റിമാ കല്ലിങ്കലിനെതിരെയും സംവിധായകൻ ആഷിഖ് അബുവിനെതിരെയും ഉയർന്ന ലഹരിമരുന്ന ആരോപണം മാധ്യമങ്ങൾ മുക്കിയെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. റിമയ്ക്കും ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ്‌നാട് സ്വദേശിയായ ഗായിക സുചിത്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റിമ കല്ലിങ്കലിന്റെ കരിയർ തകരാനുള്ള പ്രധാന കാരണം  മയക്കുമരുന്ന് പാർട്ടികളാണ് എന്നാണ് സുചിത്ര ആരോപിച്ചിരുന്നു. ഇത്തരം പാർട്ടികളിൽ പങ്കെടുത്ത ഗായകരാണ് തന്നോട് ഇതിനെ കുറിച്ച് പറഞ്ഞത് എന്നാണ് സുചിത്ര വെളിപ്പെടുത്തിയത്.

എന്നാൽ, ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വാർത്തകൾ മുക്കി. മാധ്യമങ്ങളുടെ അജണ്ടയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഒരു തലമുറയൊയാണ് അവർ നശിപ്പിക്കുന്നത്. ഇവർക്കെതിരെ അന്വേക്ഷണം വേണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

മലയാള സിനിമയിലെ ലഹരി മാഫിയയെക്കുറിച്ച് നേരത്തെയും ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇതിനെക്കുറിച്ച് അന്വേഷണം നടന്നില്ല. ഹേമ കമ്മറ്റിയിൽ കേവലം നാലുപേർ മാത്രമാണ് മൊഴി കൊടുത്തത്. അതിനാൽ കമ്മറ്റിയിൽ വിശ്വാസമില്ലെന്നും അവർ പറഞ്ഞു. തൊഴിലാളികളായി പരിഗണിച്ചത് നാല് സ്ത്രീകളെ മാത്രമാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. അവരോട് ചോദിച്ചറിഞ്ഞത് ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് മാത്രമാണെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി സിനിമാ മേഖലയിൽ വേറെയും പ്രശ്നങ്ങളുണ്ടെന്നും സൂചിപ്പിച്ചു.

സിനിമയിൽ സ്ത്രീകൾക്കെതിരെ സ്ത്രീകളുടെ തന്നെ കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ ഇവർ ഫെഫ്ക പോലുള്ള സംഘടനകളെ തകർക്കാൻ  കൂട്ടായ്മകൾ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. കൂടാതെ ഡബ്ല്യു.സിസി അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിലും അന്വേഷണം വേണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്.

ആ റിപ്പോർട്ട് പുറത്ത് വന്ന അന്ന് മുതൽ സിനിമാ ലോകത്ത് ഉള്ള എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേവലം നടി നടന്മാരെ മാത്രമാണ് നിങ്ങൾ കണ്ടത്. എന്റെ കൂടെ ഇവിടെയുള്ള ആരെയെങ്കിലും നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടോ?. ഇവർക്കെല്ലാവർക്കും മാധ്യമങ്ങളുടെ മുന്നിൽ വരാൻ ഭയമാണ് കാരണം ഇവരെയും നിങ്ങൾ മാധ്യമങ്ങൾ പീഡിപ്പിക്കപ്പെട്ടവരായി ചിത്രീകരിക്കുമോ എന്ന പേടിയുണ്ട്,’ ഭാഗ്യലക്ഷ്മി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിക്കെതിരെ ഷൂട്ടിങ് സെറ്റിലെ ചില ആരോപണങ്ങൾ ഉന്നയിച്ച് മൂന്ന് ജൂനിയർ ആർട്ടിസ്റ്റുകൾ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്ന പത്രസമ്മേളനത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഓഗസ്റ്റ് 31ന് ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ ഫെഫ്കയിലെ വനിത അംഗങ്ങൾ ഉൾപ്പെടുന്ന ഒരു യോഗം വിളിച്ച് ചേർത്തിരുന്നെന്നും ആ സമ്മേളനത്തിൽ രണ്ട് വ്യക്തികൾ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചന്നെ് പറഞ്ഞ ഭാഗ്യലക്ഷ്മി അത് ഫെഫ്കയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി സെലക്ടീവായി അഭിനേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ മേക്ക് അപ്പ് ആർട്ടിസ്റ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ മേഖലകളിലെ വിരലിലെണ്ണാവുന്ന ആളുകളുടെ മൊഴി മാത്രം ആണ് രംഗപ്പെടുത്തിയത്. അതിനപ്പുറത്തോക്ക് ഈ മേഖലയിലെ സ്ത്രീകളുടെ അഭിപ്രായം തേടാൻ കമ്മിറ്റി ശ്രമിച്ചില്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

aashiq abu bhagyalakshmi rima kallingal