ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി പിടിയില്‍

ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി കാസര്‍കോട് ലൈറ്റ് ഹൗസ് ലൈനില്‍ മെഹ്‌റൂഫ് (36) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

author-image
Prana
New Update
hydro cannabis

ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് ലൈറ്റ് ഹൗസ് ലൈനില്‍ മെഹ്‌റൂഫ് (36) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാങ്കോക്കിലേക്ക് കടക്കാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ മാസം 27 ന്, മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ പിടികൂടിയിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മെഹ്‌റുഫെന്നാണ് വിവരം. ഇയാള്‍ കേരളം വഴി വിദേശത്തേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് കൂര്‍ഗ് എസ്.പി. കെ. രാമരാജന്‍, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക ടീമിനെ നെടുമ്പാശേരിയിലും പരിസരത്തും നിയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു.
മടിക്കേരി പോലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശീതീകരിച്ച മുറിയില്‍ കൃത്രിമ വെളിച്ചത്തില്‍ വളര്‍ത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്തുവാണ് ഹൈഡ്രോ കഞ്ചാവ്. അത്യന്തം അപകടകാരിയായ ഈ ലഹരി വസ്തുവിന് കിലോയ്ക്ക് ഒരു കോടിയില്‍ ഏറെയാണ് വില.

 

hydroponic farming Arrest cannabis