കേരളാ സ്റ്റോറി റിയല്‍ സ്റ്റോറി; മുഴുവന്‍ മലയാളികളും കാണേണ്ട ചലച്ചിത്രം: തുഷാര്‍ വെള്ളാപ്പള്ളി

ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്നും കേരള സ്റ്റോറി കാണിക്കുന്നതില്‍ തെറ്റില്ലെന്നും തുഷാര്‍ പറഞ്ഞു

author-image
Rajesh T L
New Update
thusahr
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കോട്ടയം: കേരളാ സ്റ്റോറി റിയല്‍ സ്റ്റോറിയാണെന്നും ലോകത്തുള്ള മുഴുവന്‍ മലയാളികളും കാണേണ്ട ചലച്ചിത്രമാണെന്നും ബി ഡി ജെ എസ് അദ്ധ്യക്ഷനും എന്‍ ഡി എ കോട്ടയം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ  തുഷാര്‍ വെള്ളാപ്പള്ളി. മുന്‍ മന്ത്രി കെ എം മാണിയുടെ അഞ്ചാമത് ചരമവാര്‍ഷിക ദിനത്തില്‍ അേേദ്ദഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്നും കേരള സ്റ്റോറി കാണിക്കുന്നതില്‍ തെറ്റില്ലെന്നും തുഷാര്‍ പറഞ്ഞു.  സമൂഹത്തില്‍ നടക്കുന്നത് എന്താണെന്ന് കുട്ടികള്‍ കൂടി അറിയട്ടെ. മുസ്ലിം സഹോദരങ്ങളും ഇങ്ങനെയുള്ള ചില ആളുകളുടെ പ്രവൃത്തി അംഗീകരിക്കുന്നില്ല. മുസ്ലിം വിഭാഗത്തിലെ വളരെ ചെറിയൊരു  വിഭാഗം ചെയ്യുന്ന തെറ്റിന്റെ പേരില്‍ ആ സമൂഹത്തിലുള്ള മുഴുവന്‍ ആളുകളും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി ഡി ജെ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ കെ പത്മകുമാര്‍, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അനിരുദ്ധ് കാര്‍ത്തികേയന്‍, മണ്ഡലം പ്രസിഡണ്ട് സുരേഷ് ഇട്ടി മണി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു

 

 

 

kerala BJP The Kerala Story movie thushar vellappally