തൃക്കാക്കര: സ്വകാര്യ ധനം ഇടപാട് സ്ഥാപനത്തിൽ നിന്നും ലോൺ കുടിശ്ശിക വരുത്തിയെന്നാരോപിച്ച് ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസ് എടുക്കാതെ പോലീസ് ഒളിച്ചുകളിക്കുന്നതായി പരാതി.തട്ടിപ്പ് നടത്തിയ ആളെ തൃക്കാക്കര പൊലീസിന് കൈമാറിയിട്ടും കേസ് എടുത്തില്ലെന്നാരോപിച്ച് കാക്കനാട് അത്താണി സ്വദേശി ജയലക്ഷ്മി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
ഈമാസം ഒന്നിനായിരുന്നു ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ലോൺ കുടിശ്ശിക വരുത്തിയെന്നും ജാമ്യം നിന്ന സഹോദരനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഡൽഹി പോലീസ് സബ് ഇൻസ്‌പെക്ടർ എന്നപേരിൽ ഒരാൾ ജയലക്ഷ്മിയുടെ വീട്ടിലെത്തി.അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ വീട്ടുകാർ കേസിന്റെ വിവരങ്ങൾ ആവശ്യപ്പെട്ടു.എന്നാൽ അതൊന്നും തരാനാവില്ലെന്നായിരുന്നു അയാളുടെ മറുപടി.
ഒടുവിൽ സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ മുങ്ങാൻ നോക്കിയെങ്കിലും വീട്ടുകാർ വിടാതായതോടെ ഡൽഹി പോലീസിന്റെ ഐ.ഡി കാർഡ് കാട്ടി രക്ഷപ്പെടാൻ ശ്രമിച്ചു.ഇതിനിടെ പരാതിക്കാരി തൃക്കാക്കര പോലീസിനെ വിളിച്ചെങ്കിലും സ്റ്റേഷനിൽ ആളില്ലെന്നായിരുന്നു മറുപടി.
പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും കേസ് എടുക്കാതെ രക്ഷപ്പെടാൻ സഹായിച്ചതായി വീട്ടമ്മ പറയുന്നു.
ഡൽഹി പോലീസുമായി ബന്ധപ്പെട്ടതോടെയാണ് ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ ആൾ തട്ടിപ്പ് കാരനാമെന്ന് മനസിലാക്കിയതെന്ന് അവർ പറഞ്ഞു.2020 ൽ കാക്കനാട് വ്യവസായ മേഖലയിൽ ക്യാന്റീൻ ആരംഭിക്കുന്നതിനായി സ്വകാര്യ ധനം ഇടപാട് സ്ഥാപനത്തിൽ നിന്നും 3.80 ലക്ഷം രൂപ ലോൺ എടുത്തിരുന്നു.എന്നാൽ ധാരണപ്രകാരം ലോൺ അടച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്വകാര്യ ധനം ഇടപാട് സ്ഥാപനത്തിൽ നിന്നും ഭീഷണി.
ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണി കേസ് എടുക്കാതെ പോലീസ്
.2020 ൽ കാക്കനാട് വ്യവസായ മേഖലയിൽ ക്യാന്റീൻ ആരംഭിക്കുന്നതിനായി സ്വകാര്യ ധനം ഇടപാട് സ്ഥാപനത്തിൽ നിന്നും 3.80 ലക്ഷം രൂപ ലോൺ എടുത്തിരുന്നു.എന്നാൽ ധാരണപ്രകാരം ലോൺ അടച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്വകാര്യ ധനം ഇടപാട് സ്ഥാപനത്തിൽ നിന്നും ഭീഷണി.
New Update
00:00
/ 00:00