ലൈംഗികാതിക്രമക്കേസിൽ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോടതിയിൽ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തീയതി ജയസൂര്യ വിദേശത്തു നിന്ന് കൊച്ചിയിൽ മടങ്ങിയെത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്.

author-image
Anagha Rajeev
New Update
sexual assault on shooting location in thodupuzha another case against actor jayasurya
Listen to this article
0.75x 1x 1.5x
00:00 / 00:00

ലൈംഗികാതിക്രമക്കേസിൽ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയിൽ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തീയതി ജയസൂര്യ വിദേശത്തു നിന്ന് കൊച്ചിയിൽ മടങ്ങിയെത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്.

തനിക്കെതിരായ കേസ് കെട്ടി ചമച്ചതാണെന്നും പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളിൽ വൈരുധ്യമുണ്ടെന്നും നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ജയസൂര്യ വാദിച്ചിരുന്നു. വിദേശത്തായതിനാൽ എഫ്ഐആർ കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിട്ടില്ലെന്നും ജയസൂര്യ പറയുന്നുണ്ട്. ഹർജിയിൽ കോടതി സർക്കാരിനോട് നിലപാട് തേടിയിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

hema committee report Jayasuriya