ആന എഴുന്നള്ളിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കിൽ തിമിംഗലത്തെയും എഴുന്നള്ളിപ്പിന് ഉപയോഗിച്ചേനേയെന്നും കോടതി പരാമർശിച്ചു.

author-image
Anagha Rajeev
New Update
kerala-highcourt

കൊച്ചി: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമർശിച്ചു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കിൽ തിമിംഗലത്തെയും എഴുന്നള്ളിപ്പിന് ഉപയോഗിച്ചേനേയെന്നും കോടതി പരാമർശിച്ചു.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമർശനം. തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കിൽ ആനകൾ പുറത്തായേനെ. കാലുകൾ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകൾ നിൽക്കുന്നത്. നിന്ന് തിരിയാൻ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പ്. ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. ആനകൾ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ആനയെഴുന്നള്ളിപ്പ് ആചാരമല്ല, മനുഷ്യന്റെ വാശിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രക്കമ്മിറ്റികൾ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നിൽ. മൂകാംബികയിൽ ആന എഴുന്നള്ളിപ്പില്ല, ഉള്ളത് രഥമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

highcourt