സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്ന തമിഴ് സംഘത്തിലെ പ്രധാനി പിടിയിൽ

ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പി ച്ചതുമായി ബന്ധപ്പെട്ട് നിർമാതാവ് സുപ്രിയ മേനോൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.

author-image
Shyam Kopparambil
New Update
11

ജീബ സ്റ്റീഫൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃക്കാക്കര: തിയറ്ററിൽ ഇറങ്ങുന്ന സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘത്തിലെ പ്രധാനി പിടിയിൽ. മധുര സ്വദേശി ജീബ സ്റ്റീഫൻരാജിനെ യാണ് എറണാകുളം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പി ച്ചതുമായി ബന്ധപ്പെട്ട് നിർമാതാവ് സുപ്രിയ മേനോൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.

തിരുവനന്തപുരത്തെ പ്രമുഖ  തീയറ്ററിൽ തമിഴ് ചിത്രം ‘രായൻ’ മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിന് ഇടയിലാണ് മധുര സ്വദേശി സ്റ്റീഫനെ സൈബർ പൊലീസ് പിടികൂടിയത്. ഗുരുവായൂർ അമ്പല നടയിൽ സിനിമയും സമാന രീതിയിൽ മൊബൈലിൽ പകർത്തിയത് ഇയാൾ തന്നെയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.ഏരിസ് പ്ലസിൽ നിന്ന് തന്നെയാണ് ഈ ചിത്രവും പകർത്തിയത്. അന്ന് ഉപയോഗിച്ച അക്കൗണ്ടിൽനിന്ന് വീണ്ടും അതേ സീറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തതാണ് സംശയത്തിനിടയാക്കിയത്.തൃക്കാക്കര അസി.കമ്മീഷണർ പി.വി ബേബി,സൈബർ സി.ഐ  ജയകുമാർ,എസ്.ഐ  എൻ.ആർ ബാബു,ശ്യാംകുമാർ,സ്മിത ഭാസുരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

prithviraj sukumaran supriya menon guruvayoor ambalanadayil Crime