മലപ്പുറത്ത് വിവാഹാവശ്യത്തിനായി പണം സംഘടിപ്പിക്കാന്‍ പോയ 30കാരനായ വരനെ കാണാതായതായി പരാതി. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തിനെയാണ് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇന്നാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹത്തിന് പണം സംഘടിപ്പിക്കുന്നതിനു വേണ്ടി വിഷ്ണുജിത്ത് പാലക്കാട്ടുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് പോയത്.
ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും ആ പണവുമായി കഞ്ചിക്കോട്ട് നിന്നും പാലക്കാട് ടൗണിലേക്ക് മക!ന്‍ പോയതായി വിഷ്ണുവിന്റെ സുഹൃത്ത് അറിയിച്ചുവെന്നുമാണ് യുവാവിന്റെ അമ്മ പറയുന്നത്.
അന്നേദിവസം രാത്രി എട്ട് മണിക്ക് വിളിച്ച് താന്‍ പാലക്കാട് നിന്ന് പുറപ്പെടുന്നതേയുള്ളൂവെന്നും അച്ഛന്റെ സഹോദരന്റെ വീട്ടില്‍ കിടന്ന ശേഷം രാവിലെ വീട്ടിലേക്ക് വരുമെന്നും വിഷ്ണു അറിയിച്ചു. എന്നാല്‍ രാവിലെ ആയിട്ടും വിഷ്ണുവിനെ കാണാതായതോടെ സഹോദരനെ വിളിച്ച് വീട്ടുകാര്‍ അന്വേഷിച്ചു, തുടര്‍ന്നാണ് വിഷ്ണു അവിടെ എത്തിയിട്ടിയില്ലെന്ന് മനസിലായത്.
പുതുശേരിയിലാണ് വിഷ്ണുവിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍. അതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നാണ് പോലീസ് പറയുന്നത്.യുവാവിനെ കണ്ടത്താനായി പോലീസും നാട്ടുകാരും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.