വിലക്കയറ്റം പിടിച്ചുനിർത്തേണ്ടസർക്കാർ വിലവർദ്ധനവ് കണ്ടില്ലായെന്ന് നടിക്കുന്നു. ജി. ജയപാൽ

വിലക്കയറ്റം പിടിച്ചുനിർത്തേണ്ടസർക്കാർ വിലവർദ്ധനവ് കണ്ടില്ലായെന്ന് നടിക്കുന്നതായി  കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ജി. ജയപാൽ

author-image
Shyam Kopparambil
New Update
11
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃക്കാക്കര: വിലക്കയറ്റം പിടിച്ചുനിർത്തേണ്ടസർക്കാർ വിലവർദ്ധനവ് കണ്ടില്ലായെന്ന് നടിക്കുന്നതായി  കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്‌ട്രേറ്റ്   മാർച്ചും ധർണ്ണയും  ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 വിലക്കയറ്റത്തിനെതിരെ ഒരു രാഷ്ട്രീയ സംഘടനയും ശബ്ദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കെ.എച്ച്.ആർ.എ. എറണാകുളം ജില്ലാപ്രസിഡന്റ് ടി. ജെ.മനോഹരൻ 
അദ്ധ്യക്ഷത വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ. ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. ടി. റഹിം ,എ. കെ. സി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ ഡാനിയൽ, കെ.എച്ച്.ആർ.എ.സംസ്ഥാന വൈസ്.പ്രസിഡന്റുമാരായ അസീസ് മൂസ, വി. ടി. ഹരിഹരൻ, സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, ജില്ലാ ട്രഷറർ സി.കെ. അനിൽ, സംസ്ഥാന ഉപദേശകസമിതി അംഗം എം. പി. ഷിജു, കെ.വി.വി.ഇ.എസ്. ജില്ലാ സെക്രട്ടറി അസീസ് മൂലയിൽ എന്നിവരും പ്രതിഷേധയോഗത്തിൽ സംസാരിച്ചു. ജില്ലയുടെ വിവിധ യൂണിറ്റുകളിൽനിന്ന് മുന്നൂറോളം ഹോട്ടലുടമകൾ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു.

collectorate march kakkanad